
വയനാട് ജില്ലയിൽ ഇന്ന് (14-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നീലഗിരി ജില്ലയിൽ ഇന്നും നാളെയും റെഡ് അലർട്ട് : ഗൂഡല്ലൂർ∙നീലഗിരി ജില്ലയിൽ ഇന്നു നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ദുരന്ത നിവാരണ സേനയെ നിയോഗിച്ചിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ തൽക്കാലം അടച്ചിടുന്നില്ലന്നും സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ ലക്ഷ്മി ഭവ്യ തന്നേരു അറിയിച്ചു. ജില്ലയിൽ മഴക്കെടുതികൾ പരിഹരിക്കുന്നതിനായി വിവിധ വകുപ്പുകളുടെ 42 ഗ്രൂപ്പുകളെ സജ്ജമാക്കിയിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളെ പ്രത്യേകം നിരീക്ഷിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്
കൽപറ്റ ∙ ജില്ലയിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യത. ഇന്ന് ജില്ലയിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ജില്ലയിൽ റെഡ് അലർട്ടാണ്. ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടം നിരീക്ഷണം ശക്തമാക്കി. ജില്ലാ ഓഫിസർമാർ ആസ്ഥാനം വിട്ടുപോകാൻ പാടില്ലെന്ന് കലക്ടർ ഡി.ആർ.മേഘശ്രീ കർശന നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലൂടെയുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണം. ക്വാറികളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും പ്രവർത്തനം നിർത്തി വയ്ക്കാൻ കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യൽ പ്രവൃത്തികൾക്കും നിരോധനമുണ്ട്.
നിയമനംജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്
പൂക്കോട് ∙ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 23നു രാവിലെ 11 ന്. ലൈബ്രേറിയൻ നിയമനത്തിനു കൂടിക്കാഴ്ച 23ന് 12നും. 6238039954.
നൂൽപുഴ ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ അക്കൗണ്ടന്റ്, ഫിറ്റ്നസ് ട്രെയ്നർ, ജിം കെയർ ടേക്കർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച18 നു രാവിലെ 10 ന്. 7736919799.
ഷോർട് ഫിലിം ആൻഡ് റീൽസ് മത്സരം
കൽപറ്റ ∙ സാമൂഹിക നീതി ഓഫിസും കമ്യുണിറ്റി റേഡിയോ മാറ്റൊലിയും ചേർന്നു ഷോർട്ട് ഫിലിം ആൻഡ് റീൽസ് മത്സരം നടത്തുന്നു. വ്യക്തമായ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന 60 സെക്കൻഡ് ദൈർഘ്യമുള്ള മലയാളം റീൽസും 5 മിനിറ്റ് ദൈർഘ്യമുള്ള മലയാളം ഷോർട്ട് ഫിലിമുകളുമാണു മത്സരത്തിന് പരിഗണിക്കുക. പകർപ്പ് അവകാശമുള്ള വിഡിയോ, ഓഡിയോ, ചിത്രങ്ങൾ തുടങ്ങിയവ അനുവാദമില്ലാതെ ഉപയോഗിക്കാനോ അപകീർത്തികരമായ പരാമർശങ്ങളോ വിവാദ പ്രസ്താവനകളോ ഉണ്ടാവാനോ പാടില്ല.വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഒരാൾക്കോ, സ്ഥാപനത്തിനോ ഒരു എൻട്രി മാത്രമാണു സമർപ്പിക്കാൻ കഴിയുക. 20 നു രാത്രി 11 ന് അകം [email protected] ലേക്ക് എംപി ഫോർ വിഡിയോകൾ നൽകണം. 04936 205307.
ബേസിക് ഇംഗ്ലിഷ് പ്രൊഫിഷൻസി കോഴ്സ്
മാനന്തവാടി ∙ അസാപ് കമ്യുണിറ്റി സ്കിൽ പാർക്കിൽ ബേസിക് ഇംഗ്ലിഷ് പ്രൊഫിഷൻസി കോഴ്സ് പ്രവേശനം ആരംഭിച്ചു. 9495999669.
ജില്ലാതല ഇന്റർ ഏജൻസിഗ്രൂപ്പ് യോഗം 18 ന്
കൽപറ്റ ∙ ദുരന്തനിവാരണ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന പ്രവർത്തകരെ ഉൾപ്പെടുത്തി രൂപീകരിച്ച ജില്ലാതല ഇന്റർ ഏജൻസി ഗ്രൂപ്പ് പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യോഗം 18 നു രാവിലെ 10.30 നു ജില്ലാ ആസൂത്രണ ഭവനിലെ എപിജെ ഹാളിൽ നടക്കും. 04936 203450.
ക്ഷേമനിധി അംഗങ്ങൾ വിവരം പുതുക്കണം
കൽപറ്റ ∙ കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്കു തൊഴിൽ വകുപ്പിന്റെ ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിന് എഐഐഎസ് സോഫ്റ്റ് വെയറിൽ അംഗങ്ങളുടെ പേര്, ജനന തീയതി, മൊബൈൽ നമ്പർ, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ ജൂലൈ 31 ന് അകം അക്ഷയ കേന്ദ്രങ്ങളിൽ സമർപ്പിച്ച് അപ്ഡേറ്റ് ചെയ്യണമെന്നു ജില്ലാ എക്സിക്യുട്ടീവ് ഓഫിസർ അറിയിച്ചു. 04936 204602.
പുറക്കാടി വില്ലേജ് ഓഫിസ് മാറ്റി
മീനങ്ങാടി ∙ പുറക്കാടി വില്ലേജ് ഓഫിസ് കെട്ടിടം സ്മാർട്ട് വില്ലേജ് ഓഫിസായി പുനർ നിർമിക്കുന്നതിന്റെ ഭാഗമായി വില്ലേജ് ഓഫിസിന്റെ പ്രവർത്തനം 16 മുതൽ മീനങ്ങാടി – പനമരം റോഡിൽ സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കു മാറ്റി.
അധ്യാപക നിയമനം
കൊളഗപ്പാറ ∙ ഗവ.യുപിസ്കൂളിൽ നിലവിലുള്ള ജൂനിയർ പാർട്ട് ടൈം സംസ്കൃതം അധ്യാപക തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 16ന് 11ന് സ്കൂളിൽ നടക്കും.
വെള്ളമുണ്ട ∙ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ കെമിസ്ട്രി, കംപ്യൂട്ടർ അപ്ലിക്കേഷൻ, ഇക്കണോമിക്സ്, സീനിയർ സോഷ്യോളജി താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 18ന് ഉച്ചയ്ക്ക് 2ന്.
ബത്തേരി ∙ ഗവ.സർവജന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം നാചുറൽ സയൻസ് താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 18നു ഉച്ചയ്ക്കു ശേഷം 3ന്. 9400822976
തൃക്കൈപ്പറ്റ ∙ ഗവ. ഹൈസ്കൂളിൽ ഹിന്ദി താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 17നു രാവിലെ 11ന്.
പൂക്കോട് ∙ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 23നു രാവിലെ 10ന്. 6238039954.
വൈദ്യുതി മുടക്കം
പനമരം ∙ ഇന്നു പകൽ 9–5. കാപ്പുംചാൽ, ആറുമൊട്ടകുന്ന്, കണ്ണാടിമുക്ക്, വീട്ടിച്ചോട്, ചെറുക്കാട്ടൂർ, കൃഷ്ണമൂല.