നിരവിൽപുഴ∙ ജില്ലയുടെ എമർജൻസി എക്സിറ്റ് എന്നു വിശേഷിപ്പിക്കുന്ന കുറ്റ്യാടി ചുരം റോഡിനോട് അധികൃതർ അവഗണന കാണിക്കുന്നതായി പരാതി. പതിവായി ഗതാഗത തടസ്സം നേരിടുന്ന താമരശ്ശേരി ചുരത്തിനു ബദലായി വയനാട്ടുകാരുടെ പ്രധാന യാത്രാ മാർഗമായ കുറ്റ്യാടി ചുരം റോഡിന്റെ നവീകരണ പ്രവൃത്തിയിൽ വീതി കുറച്ചതാണ് പരാതിക്കിടയാക്കുന്നത്.
തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന മലയോര ഹൈവേയുടെ ഭാഗമായ ചുരത്തിൽ മതിയായ വീതി ഇല്ല. മറ്റിടങ്ങളിൽ 12 മീറ്റർ ഉള്ളപ്പോൾ ചുരത്തിൽ 10 മീറ്റർ ആണ് നിജപ്പെടുത്തിയത്.
ജില്ലാ അതിർത്തിയായ ചുങ്കക്കുറ്റി മുതൽ പൂതംപാറ വരെയുള്ള ഭാഗത്താണ് ഇത്തരത്തിൽ വീതി കുറയുന്നത്.
കിലോമീറ്ററിന് 7കോടി രൂപയാണ് നവീകരണ പ്രവൃത്തികൾക്ക് ഫണ്ട് അനുവദിച്ചത്. എന്നിട്ടും മതിയായ സൗകര്യം ഒരുക്കാൻ അധികൃതർ തയാറാകാത്തത് ദുരൂഹമാണ് എന്ന ആരോപണവും ശക്തമാണ്.
നിലവിലെ അവസ്ഥയിൽ ചുരം റോഡിൽ ഗതാഗതക്കുരുക്ക് പതിവാണ്. വലിയ വാഹനങ്ങൾ കഷ്ടിച്ചു മാത്രം കടന്നു പോകുന്ന ഇവിടെ മറ്റ് വാഹനങ്ങൾക്ക് അരിക് നൽകാനാവാത്ത അവസ്ഥയാണ്.
ഇതോടെ ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിര പതിവാണ്.
താമരശ്ശേരി ചുരത്തിലെ ഗതാഗത തടസ്സത്തിനു പുറമേ കോഴിക്കോട്–വയനാട് ദേശീയ പാതയിൽ ഗതാഗത തടസ്സം നേരിടുമ്പോഴും വാഹനങ്ങൾ ഈ വഴിയാണ് കടത്തി വിടാറുള്ളത്.
ഇവിടെയും ഗതാഗത തടസ്സം നേരിടുന്നതോടെ ദീർഘദൂര യാത്രക്കാർ അടക്കമുള്ളവർ വൻ ദുരിതം അനുഭവിക്കുന്നതും പതിവാണ്. ഗോണികുപ്പ, കുട്ട
ഭാഗങ്ങളിൽ നിന്ന് കോഴിക്കോടിന് പോകുന്ന വാഹനങ്ങൾക്ക് ഏറെ എളുപ്പ മാർഗമായ ഇവിടെ മികച്ച രീതിയിലുള്ള നവീകരണം ഒട്ടേറെ യാത്രക്കാർക്ക് ആശ്വാസമാകും. കോഴിക്കോട്–ബെംഗളൂരു ചരക്കു നീക്കവും എളുപ്പത്തിലാകും.
ചുരം വീതി കൂട്ടുന്നതിന് സ്ഥലം വിട്ടു നൽകാമെന്ന് റോഡ് കടന്നു പോകുന്ന ഭാഗത്തെ സ്ഥലം ഉടമകൾ സമ്മതം അറിയിച്ചിട്ടുണ്ടെങ്കിലും ചില സ്വകാര്യ കെട്ടിട
ഉടമകളെ സഹായിക്കാനാണ് റോഡ് വീതി കൂട്ടുന്ന നടപടിക്ക് അധികൃതർ തയാറാകാത്തത് എന്നും പരാതിയുണ്ട്. താമരശ്ശേരി ചുരത്തിനെ അപേക്ഷിച്ച് ദൈർഘ്യവും ഹെയർപിൻ വളവുകളും കുറഞ്ഞ റോഡാണിത്.
എന്നാൽ വീതി കുറവും ഇടുങ്ങിയ വളവുകളും ഏറെ പ്രതിസന്ധിയാണ്. ഇത്തരം ഭാഗങ്ങൾ വീതി കൂട്ടി നവീകരിച്ചാൽ ചുരം റോഡിലെ ഗതാഗത തടസ്സത്തിനു ശാശ്വത പരിഹാരമാകും.
സന്ദർശനം നടത്തിപ്രതിപക്ഷ നേതാവ്
കുറ്റ്യാടി ചുരം റോഡിലെ നവീകരണ പ്രവൃത്തിയിൽ റോഡിന് വീതി കുറച്ച നടപടിക്കെതിരെ ഇടപെടണം എന്നാവശ്യപ്പെട്ട് ചുരം വികസന സമിതി നിവേദനം നൽകിയതിനെത്തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ ചുരത്തിൽ സന്ദർശനം നടത്തി. വീതി കൂട്ടുന്നതിന് വനം വകുപ്പിന്റെ തടസ്സങ്ങളില്ലെന്നും കേരള റോഡ് ഫണ്ട് ബോർഡിന്റെ നേതൃത്വത്തിലാണ് വീതി കുറയ്ക്കാൻ നടപടിയെടുത്തതെന്നും പരാതിയിൽ പറയുന്നു.
3,5,10 വളവുകളിൽ അടക്കം റോഡിലേക്ക് തള്ളിനിൽക്കുന്ന വിധത്തിൽ കെട്ടിടങ്ങൾ പണിയാൻ പഞ്ചായത്ത് കൂട്ടുനിന്നതാണ് ഈ പ്രശ്നത്തിന് കാരണം എന്നും പരാതിയിലുണ്ട്.
ഷാഫി പറമ്പിൽ എംപിയും സന്ദർശക സംഘത്തിലുണ്ടായിരുന്നു. സമിതി രക്ഷാധികാരി കെ.എ.
ആന്റണിയുടെ നേതൃത്വത്തിൽ സോജൻ ആലക്കൽ, കെ.എം. അഭിജിത്ത്, കെ.ടി.
ജെയിംസ്, പി.ജി. സത്യനാഥ്, റോബിൻ ജോസഫ്, മനു എഴിക്കാട്ടിൽ, ഡൊമനിക് കളത്തൂർ, മനോജ് ഓലിക്കൽ, ബിജോയ് കളത്തൂർ, ടോമി കുടിപ്പറമ്പിൽ, മോഹനൻ മാങ്ങാട്ട് എന്നിവർ അടങ്ങിയ സംഘമാണ് നിവേദനം നൽകിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

