പനമരം∙ കർഷകർ ഉണക്കാനിട്ട കാപ്പി അടക്കമുള്ള ഉൽപന്നങ്ങൾ നിനച്ചിരിക്കാതെ പെയ്ത മഴയിൽ നനഞ്ഞു നശിച്ചു.
ഇന്നലെ പുലർച്ചെ ജില്ലയുടെ ചില പ്രദേശങ്ങളിൽ പെയ്ത മഴയിലാണ് കർഷകരും കച്ചവടക്കാരും ഉണക്കാനിട്ട കാർഷിക ഉൽപന്നങ്ങൾ വെള്ളത്തിലായത്.
തിങ്കളാഴ്ച അന്തരീക്ഷത്തിന് വലിയ മാറ്റം കാണാത്തതിനാൽ മുറ്റത്തും വലിയ കളങ്ങളിലും ഉണക്കാനിട്ട കാപ്പിയും നെല്ലും വാരി ഭദ്രമാക്കി വയ്ക്കാത്തവരുടെ ഉൽപന്നങ്ങളാണ് മഴ നനഞ്ഞ് നശിച്ചത്.
പുലർച്ചെ ആയതിനാൽ മഴ പെയ്തത് പലരും അറിഞ്ഞിരുന്നില്ല. നേരം വെളുത്തപ്പോഴാണു നിരത്തിയിട്ട
കാപ്പി അടക്കമുള്ള ഉൽപന്നങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതായി കണ്ടത്.
കൂട്ടിയിട്ടതും ഉണക്കി കൂട്ടിയിട്ടതുമായ കാപ്പിക്കുരു ഒഴുകിപ്പോയ കർഷകരും ഉണ്ട്. നെല്ല്, കാപ്പി, അടയ്ക്ക, കുരുമുളക് തുടങ്ങിയവയുടെ വിളവെടുപ്പ് നടക്കുന്ന സമയത്തെ മഴ കർഷകർക്കും തൊഴിലാളികൾക്കും പാട്ടക്കച്ചവടക്കാർക്കും ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല.
നനഞ്ഞുകുതിർന്നത് ഉൽപന്നങ്ങൾ വീണ്ടും ഉണക്കിയെടുക്കേണ്ട അവസ്ഥയാണ്.
മഴയ്ക്കു പുറമേ കൊയ്ത്തിന് യന്ത്രങ്ങൾ സമയത്ത് ലഭിക്കാത്തതും തൊഴിലാളി ക്ഷാമവും കർഷകർക്ക് വിനയാകുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

