ബത്തേരി ∙ ബത്തേരി– ഊട്ടി റോഡും ബത്തേരി– മൈസൂരു റോഡും തമ്മിൽ നമ്പിക്കൊല്ലിയിൽ നിന്ന് കല്ലൂരിലേക്ക് ബന്ധിപ്പിക്കുന്ന റോഡ് പാടെ തകർന്നു. സമീപകാലത്താണ് റോഡിന്റെ നവീകരണം പൂർത്തിയാക്കിയതെങ്കിലും അമിത ഭാരം കയറ്റി വരുന്ന ലോറികളാണ് റോഡിന്റെ പണി തീർത്തത്.
കർണാടകയിൽ നിന്ന് കല്ലും മണലും മറ്റ് കെട്ടിട നിർമാണ വസ്തുക്കളും കയറ്റി വരുന്ന ലോറികളാണ് ഒന്നിനു പുറകെ ഒന്നായി ഇതിലെ ഓടുന്നത്.
നെൻമേനിക്കുന്ന്– കോട്ടൂർ, കണ്ണങ്കോട് എന്നിവിടങ്ങളിൽ നിന്ന് പ്രദേശവാസികൾക്ക് ബത്തേരി, കല്ലൂർ, ചീരാൽ എന്നിവിടങ്ങളിലേക്കെത്താനുള്ള ഏക റോഡാണിത്.
ബത്തേരിയിലെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കും ചീരാൽ, പഴൂർ, കല്ലൂർ, മൂലങ്കാവ് എന്നിവിടങ്ങളിലെ സ്കൂളുകളിലേക്കുമുള്ള വിദ്യാർഥികൾ ആശ്രയിക്കുന്നതും കല്ലൂർ– നമ്പിക്കൊല്ലി റോഡിനെയാണ്.
കണ്ണംകോട് ആൽമരം ഭാഗത്ത് രൂപപ്പെട്ട വലിയ കുഴിയിൽ ഇരുചക്ര വാഹനങ്ങൾ വീഴുന്നത് പതിവു സംഭവമായിട്ടുണ്ട്.
ഓട്ടോറിക്ഷക്കാർ വിളിച്ചാൽ വരാതായെന്ന് നാട്ടുകാർ പറയുന്നത്.
രണ്ടു ദിവസം ഓടിയാൽ വർക്ഷോപ്പിൽ പോകാനേ നേരമുള്ളൂവെന്ന് ബസ് സർവീസ് നടത്തുന്നവരും പറയുന്നു. കലുങ്കു പണി നടക്കുന്നത് സംബന്ധിച്ച് പിഡബ്ല്യുഡി ബോർഡ് സ്ഥാപിച്ചിട്ടും ചരക്കു ലോറികൾ ഗൗനിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
യോഗം ചേർന്നു
ബത്തേരി ∙ നമ്പിക്കൊല്ലി–കല്ലൂർ റോഡ് സംരക്ഷണത്തിനായി നെൻമേനിക്കുന്ന് ഭാഗത്ത് പ്രദേശവാസികൾ യോഗം ചേർന്നു.
ശക്തമായ സമരമാർഗങ്ങൾ അവലംബിക്കുമെന്ന് അനശ്വര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന യോഗം അറിയിച്ചു. യോഗത്തിൽ കെ.ജി രാജേഷ്, സി.എസ്.
റോയി മാത്യു, ഒ.സി.സുരേന്ദ്രൻ, വി.എസ്. പ്രസാദ്, കെ.എൻ.
വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു. റോഡിന് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ വാഹനങ്ങൾ തടയുമെന്ന് യോഗം മുന്നറിയിപ്പു നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]