ബത്തേരി∙ പരമ്പരാഗതമായി ഗോത്ര ജനതയും കുടിയേറ്റ കർഷകരും ഉപയോഗിച്ചിരുന്ന വസ്തുക്കളുടെയും കാർഷികോപകരണങ്ങളുടെയും ശേഖരമൊരുക്കി നൂൽപുഴ പഞ്ചായത്ത് കല്ലൂരിൽ ‘തോട’ എന്ന പേരിൽ മ്യൂസിയം വീണ്ടും തുറന്നു. നവീകരിച്ച മ്യൂസിയമാണ് വീണ്ടും തുറന്നത്. വയനാടിന്റെ തനതു കർഷക – ഗോത്ര സംസ്കാരം പുതിയ തലമുറയ്ക്കും സഞ്ചാരികൾക്കും കാഴ്ചയാകും വിധമാണ് മ്യൂസിയം സജ്ജീകരിച്ചിട്ടുള്ളത്.കാർഷികോപകരണങ്ങൾക്കും ആയുധങ്ങൾക്കും പുറമേ ആഭരണങ്ങൾ, വസ്ത്രങ്ങൾ, കലാരൂപങ്ങൾ, വാദ്യോപകരണങ്ങൾ, പാത്രങ്ങൾ എന്നിവയെല്ലാം തോടയിലുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഗോത്ര പൈതൃക സംരക്ഷണത്തിൽ മ്യൂസിയങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ പഴശ്ശിരാജ കോളജ് ചരിത്ര വിഭാഗം തലവൻ ഡോ.
ജോഷി മാത്യുവിന്റെ നേതൃത്വത്തിൽ സെമിനാർ നടന്നു. മുള്ളുവക്കുറുമരുടെ ഗോത്ര പൈതൃകം എന്ന വിഷയത്തിൽ കൽപറ്റ ഗവ.
കോളജിലെ ഡോ. കെ.എസ്.
സുജ, ഗോത്ര പൈതൃകവും വയനാടൻ സമൂഹവും എന്ന വിഷയത്തിൽ കൽപറ്റ ഗവ. കോളജിലെ ചരിത്ര വിഭാഗം മേധാവി ഡോ .അനൂപ് തങ്കച്ചൻ, ഗോത്ര സംസ്കാര സംരക്ഷണത്തിന്റെ പ്രാധാന്യം ആധുനിക കാലഘട്ടത്തിൽ എന്ന വിഷയത്തിൽ ബത്തേരി സെന്റ് മേരീസ് കോളജിലെ ഡോ.
സീന തോമസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഇരുനൂറിലധികം പ്രദർശന വസ്തുക്കളാണ് മ്യൂസിയത്തിൽ ഉള്ളത്. മുട്ടിൽ ഡബ്ല്യുഎംഒ അധ്യാപകൻ പി.
കബീറാണ് മ്യൂസിയം ക്യൂറേറ്റർ. കോഴിക്കോട് ഫാറൂഖ് കോളജിലെ ചരിത്ര വിഭാഗം മുൻ തലവൻ ഡോ.
ടി. മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള അക്കാദമിക് അഡ്വൈസറി കമ്മിറ്റിയാണ് ഗവേഷണ പഠന പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത്. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്.
നവീകരിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനം ഐ.സി.
ബാലകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. പരമ്പരാഗത നെല്ലു സംരക്ഷകൻ ചെറുവയൽ രാമൻ മുഖ്യ അതിഥിയായിരുന്നു.ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് എം.കെ രാമദാസ്, ദേശീയ പുരസ്കാര ജേതാവ് ഹരികൃഷ്ണൻ എന്നിവരെയും മ്യൂസിയത്തിലേക്ക് പ്രദർശന വസ്തുക്കൾ സംഭാവന ചെയ്ത കുടുംബങ്ങളെയും ആദരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]