പുൽപള്ളി (വയനാട്) ∙ ഗ്രൂപ്പുവഴക്കിന്റെ ഭാഗമായുണ്ടായ കള്ളക്കേസിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റ് 17 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചതുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിനിടെ കോൺഗ്രസിലെ പഞ്ചായത്ത് അംഗം മൂന്നുപാലം സ്വദേശി ജോസ് നെല്ലേടം (57) ജീവനൊടുക്കി.
ജോസ് അടക്കമുള്ളവർക്ക് കള്ളക്കേസിൽ പങ്കുണ്ടെന്ന് ജയിലിൽ കഴിഞ്ഞ വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചൻ അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു
.ഇന്നലെ രാവിലെ ഒൻപതരയോടെ വീടിനു തൊട്ടടുത്തുള്ള കുളക്കരയിൽ വച്ചു വിഷലായനി കഴിച്ച ജോസ് കൈത്തണ്ടയിലെ ഞരമ്പു മുറിക്കുകയും കാലിൽ കയർ കെട്ടുകയും ചെയ്ത ശേഷം കുളത്തിലേക്കു ചാടുകയുമായിരുന്നു. ശബ്ദം കേട്ടെത്തിയ അയൽവാസി കുഞ്ചറക്കാട്ട് ബെന്നിയാണ് ജോസിനെ കരയ്ക്കു കയറ്റിയത്.
ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു മരണം.ജോസ് ഉൾപ്പെടുന്ന കോൺഗ്രസിലെ ഒരു വിഭാഗവും തങ്കച്ചനുമായി ഏതാനും മാസങ്ങളായി കടുത്ത ഭിന്നതയുണ്ട്.
ജോസും ഈ വിഭാഗത്തിലെ മറ്റു ചില നേതാക്കളുമാണു തന്നെ കള്ളക്കേസിൽ കുടുക്കാൻ ചുക്കാൻ പിടിച്ചതെന്ന തങ്കച്ചന്റെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം 22ന് രാത്രിയാണു കർണാടക മദ്യവും സ്ഫോടക വസ്തുക്കളും സഹിതം തങ്കച്ചനെ പൊലീസ് ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റ് ചെയ്തു ജയിലിലാക്കിയത്.
തുടരന്വേഷണത്തിൽ, യഥാർഥ പ്രതി മരക്കടവ് സ്വദേശി പ്രസാദിനെ അറസ്റ്റ് ചെയ്തു.
സംഭവവുമായി നേരിട്ടു ബന്ധമുണ്ടെന്നു സംശയിക്കുന്നയാൾ കുറെ ദിവസങ്ങളായി ഒളിവിലാണ്. തങ്കച്ചന്റെ പരാതിയിൽ ജോസിനെ പൊലീസ് തെളിവെടുപ്പിനു വിളിപ്പിച്ചിരുന്നു.ഇതിനിടെ സമൂഹ മാധ്യമങ്ങളിൽ ജോസിനെതിരായ പോസ്റ്റുകളും വ്യാപകമായി.
ഒളിവിലാണെന്ന പ്രചാരണവും ജോസിനെ മാനസികമായി തളർത്തിയെന്നു പറയുന്നു. ഭാര്യ: കൊച്ചുപുരയിൽ ഷീജ.
മക്കൾ: ആദർശ് (ബെംഗളൂരു), അനിഷ (ദുബായ്). സംസ്കാരം ഇന്ന് 4.30ന് പട്ടാണിക്കൂപ്പ് ഇൻഫന്റ് ജീസസ് പള്ളിയിൽ.
സൈബർ ആക്രമണത്തിൽ മനംനൊന്തു; ആരോടും പറയരുതെന്ന് ജോസ്
അയൽക്കാരനായ കുഞ്ചറക്കൽ ബെന്നിയാണ് കുളക്കരയിൽനിന്ന് ശബ്ദം കേട്ടെത്തി ജോസിനെ കരയ്ക്കു കയറ്റിയത്.
കുളക്കരയിൽ വിഷക്കുപ്പിയും കുപ്പിവെള്ളവും കത്തിയും ഒരുതുണിയുമുണ്ടായിരുന്നെന്നും കാലിൽ കയർകെട്ടി കുളക്കരയിലെ മരച്ചുവട്ടിൽ കെട്ടിയിരുന്നെന്നും ബെന്നി പറയുന്നു. ഇവിടെ നടന്ന കാര്യങ്ങൾ ആരോടും പറയരുതെന്നും ജോസ് ബെന്നിയോടു പറഞ്ഞിരുന്നു.
താനുംകുടുംബവും സൈബർ ആക്രമണത്തെ നേരിടുകയാണെന്നും തന്നെ കുടുക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇന്നലെ രാവിലെ ജോസ് സുഹൃത്തിനോടു പറഞ്ഞിരുന്നു. കാനാട്ടുമല തങ്കച്ചനും ജോസ് ഉൾപ്പെടുന്ന കോൺഗ്രസിലെ ഒരു വിഭാഗവുമായി ഏതാനും മാസങ്ങളായി കടുത്ത ഭിന്നതയുണ്ട്. ജോസും ഈ വിഭാഗത്തിലെ മറ്റു ചില നേതാക്കളുമാണ് തന്നെ കള്ളക്കേസിൽ കുടുക്കാൻ ചുക്കാൻ പിടിച്ചതെന്ന തങ്കച്ചന്റെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു.
സമഗ്രമായ അന്വേഷണം നടത്തണം
കൽപറ്റ ∙ അധോലോക മാഫിയയെ പോലും പോലും വെല്ലുന്ന വിധത്തിൽ വയനാട്ടിലെ കോൺഗ്രസ് നേതൃത്വം തരംതാണിരിക്കുന്നുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു.
ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം. വിജയന്റെയും മകന്റെയും മരണം മുതൽ ഏറ്റവും ഒടുവിലായി ജോസ് നെല്ലേടത്തിന്റെ മരണം വരെയുള്ള സംഭവവികാസങ്ങൾ ഇതാണ് സൂചിപ്പിക്കുന്നത്.
എൻ.എം.
വിജയന്റെ മരണക്കുറിപ്പിലും തന്റെ മരണത്തിന് ഉത്തരവാദി ഡിസിസി പ്രസിഡന്റും ബത്തേരി എംഎൽഎയും ആണെന്നു വെളിപ്പെടുത്തിയിരുന്നു. കോൺഗ്രസ് നേതാക്കളുടെ മാഫിയ പ്രവർത്തനങ്ങളെ സംബന്ധിച്ചും പഞ്ചായത്ത് അംഗത്തിന്റെ മരണത്തെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

