
ബത്തേരി∙ കരിമ്പും ശർക്കരയും പൈനാപ്പിളും…… നാവിൽ മധുരം നിറച്ച് മുത്തങ്ങ പന്തിയിലെ ആനസംഘം. വനപാലകരുടെയും സഞ്ചാരികളുടെയും വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ ലോക ഗജദിനം അവിസ്മരണീയമാക്കി മുത്തങ്ങയിൽ ആനയൂട്ട് നടന്നു.മുത്തങ്ങ പുഴയിലെ നീരാട്ടിനു ശേഷമാണ് ആനകൾ ആഘോഷ പരിപാടികൾക്കായി പന്തിയിലേക്ക് എത്തിയത്.
പ്രമുഖ, ചന്ദ്രനാഥ്, കുഞ്ചു, സൂര്യ, സുരേന്ദ്രൻ, വിക്രം, ഭരത്,ഉണ്ണിക്കൃഷ്ണൻ, പിഎം 2, സുന്ദരി, ചന്തു, എന്നിവയാണ് മുത്തങ്ങയിലെ താപ്പാനകൾ. ഇവയിൽ മദപ്പാടുള്ള സൂര്യയെയും സുരേന്ദ്രനെയും പ്രത്യേകമായി സുരക്ഷിത സ്ഥാനത്ത് നിർത്തിയാണ് ആനയൂട്ട് നടത്തിയത്.
നിരന്നു നിന്ന ആനകൾക്കു മുൻപിലേക്ക് ശർക്കര, കരിമ്പ്, വത്തക്ക, പൈനാപ്പിൾ, ആപ്പിൾ, ചെറുപഴം, നേന്ത്രപ്പഴം, മുതിര, റാഗി, മുത്താറി, അവിൽ, ചോളം, അരി.
ഗോതമ്പ്, ചെറുപയർ എന്നിവ കൊണ്ടുണ്ടാക്കിയ ഭക്ഷണ പദാർഥങ്ങളെത്തി. ഉണ്ണിക്കൃഷ്ണന് മധുരം നൽകി ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ അരുൺ സഖറിയ ആനയൂട്ട് ഉദ്ഘാടനം ചെയ്തു.
പാപ്പാൻ ചന്ദ്രന്റെ നേതൃത്വത്തിൽ ഗജപൂജ നടന്നു. ബയോളജിസ്റ്റ് വിഷ്ണു ക്ലാസെടുത്തു.
മുത്തങ്ങ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സഞ്ജയ് കുമാർ, ആർആർടി റേഞ്ച് ഓഫിസർ പി.ടി.മുബഷീർ, വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]