മധ്യവയസ്കനെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി
കൽപറ്റ ∙ മധ്യവയസ്കനെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
എറണാകുളത്തുനിന്ന് ബത്തേരിയിലേക്ക് കയറിയ യാത്രക്കാരനാണ് മരിച്ചത്. കോട്ടയം പേരൂർ സ്വദേശിയാണെന്നാണ് സൂചന.
സുൽത്താൻ ബത്തേരി ഡിപ്പോയിൽ ബസ് നിർത്തിയപ്പോൾ ഇറങ്ങാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം ആണ് മരണകാരണമെന്നണ് പ്രാഥമിക നിഗമനം.
പൊലീസ് സ്ഥലത്തെത്തി മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]