
വയനാട് ജില്ലയിൽ ഇന്ന് (13-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക നിയമനം
പുൽപള്ളി ∙ പഴശ്ശിരാജാ കോളജിൽ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ്, മൈക്രോബയോളജി, ഇക്കണോമിക്സ്, ഇക്കണോമിക്സ് ആൻഡ് ഡേറ്റാ മാനേജ്മെന്റ്, ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ്, മലയാളം, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 30നു മുൻപ് അപേക്ഷ നൽകണം. 04936243333.
ഓശാന ശുശ്രൂഷ
മീനങ്ങാടി ∙ സെന്റ് പീറ്റേഴ്സ് ഒാർത്തഡോക്സ് വലിയപള്ളിയിൽ ഇന്ന് ഒാശാന ശുശ്രൂഷുകൾക്ക് ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർണബാസ് നേതൃത്വം നൽകും. രാവിലെ 7 ന് പ്രഭാത നമസ്കാരം, 8 ന് കുർബാന, 9 ന് പ്രദക്ഷിണം, കുരുത്തോല വാഴ്വ്, നേർച്ചകഞ്ഞി എന്നിവ നടക്കും.