മാനന്തവാടി ∙ കുഴിനിലത്തെ അനധികൃത മണ്ണ് നീക്കം ചെയ്യലിന് 33 ലക്ഷത്തിലേറെ രൂപ പിഴ ചുമത്തി മാനന്തവാടി നഗരസഭ. സ്ഥലം ഉടമ അവരപ്പാട്ട് പൗലോസിനാണ് 33,24,752 രൂപ പിഴ ചുമത്തിയതായി കാണിച്ച് നഗരസഭ നോട്ടിസ് നൽകിയത്.
2019ലെ കേരള മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടം 10 വകുപ്പുകളും അതിലെ ഉപ വകുപ്പും, 2015ലെ കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങൾ 29(4) പ്രകാരവും ആണ് നടപടി. മാനന്തവാടി നഗരസഭ 2025 ഡിസംബർ 15ന് അനുവദിച്ച എസ്സിപി–82959/2025 നമ്പർ പെർമിറ്റ് പ്രകാരമുളള നിർമാണത്തിനായി പൗലോസിന്റെ കൈവശമുള്ള 13/21 സർവേ നമ്പറിലെ ഭൂമിയിൽ നിന്നും 635.25എം3 മണ്ണ് നീക്കം ചെയ്ത് കൊണ്ടു പോകുന്നതിന് പാസ് അനുവദിച്ചിരുന്നു.
ഡിസംബർ 24ന് നഗരസഭാ ഓഫിസിൽ ലഭിച്ച പരാതി പ്രകാരം സ്ഥല പരിശോധന നടത്തിയതിൽ പെർമിറ്റിനായി ഹാജരാക്കിയ പ്ലാനിൽ നിന്നും വളരെ വിഭിന്നമായി അനുവദിച്ചതിലും കൂടുതലായി മണ്ണ് നീക്കം ചെയ്തതായി ഓവർസീയർ റിപ്പോർട്ട് ചെയ്തു. ഭൂവികസന അനുമതി അപേക്ഷ പ്രകാരമുള്ള പ്ലാനും, നിലവിലെ പ്ലോട്ടിന്റെ അവസ്ഥയും വച്ച് കണക്കാക്കിയപ്പോൾ 8947.13 എം3 മണ്ണ് എടുത്തിട്ടുള്ളതായി കണ്ടെത്തി.
അനുവദിച്ച അളവിനെക്കാൾ അധികമായി സാധാരണ മണ്ണ് നീക്കം ചെയ്തതായുള്ള ഓവർസീയർ റിപ്പോർട്ട് പ്രകാരമാണ് അധികമായി നീക്കം ചെയ്ത 8311.88 എം3 അളവിലുള്ള മണ്ണിന് റോയൽറ്റി തുകയുടെ 5 ഇരട്ടി ഈടാക്കുന്നതിന്റെ ഭാഗമായി ഈടാക്കുന്നതിന് തീരുമാനിച്ചത്. അനുവദിച്ച പെർമിറ്റ് കേരള മുനിസിപ്പൽ കെട്ടിട
നിർമാണ ചട്ടങ്ങൾ 2019 വകുപ്പ് ചട്ടം 10 പ്രകാരം റദ്ദ് ചെയ്യുന്നതായും അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് എന്തെങ്കിലും ബോധിപ്പിക്കുവാൻ ഉണ്ടെങ്കിൽ നോട്ടിസ് ലഭിച്ച് 7 ദിവസത്തിനകം അറിയിക്കണമെന്നും നഗരസഭാ സെക്രട്ടറി നൽകിയ നോട്ടിസിൽ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

