പുൽപള്ളി∙ കാച്ചിൽ വിലയിടിവ് കർഷകർക്കു ദുരിതമായി. ഇക്കൊല്ലം കഴിഞ്ഞ വർഷത്തേതിന്റെ പകുതി വിലപോലും ഇല്ലാത്തതിനാൽ കൃഷി നഷ്ടമായി. വിലയും ആവശ്യക്കാരുമില്ലാത്തതിനാൽ ഒട്ടേറെ കർഷകരുടെ ഉൽപന്നം മണ്ണിൽ കിടക്കുന്നു. ഓണക്കാലത്ത് കിലോയ്ക്ക് 65 രൂപ വിലയുണ്ടായിരുന്ന കാച്ചിലിന് ഇപ്പോൾ കിട്ടുന്ന വില 20– 30 രൂപയാണ്. കഴിഞ്ഞ വർഷം ഈ സമയത്ത് 40–50 രൂപ വിലയുണ്ടായിരുന്നു. വിത്ത് പറിക്കുന്ന സമയമായിട്ടും കാര്യമായ ഓർഡറില്ല. കൃഷിയേറിയതാണ് വിലയിടിവിനു കാരണമായി പറയുന്നത്.
ശബരിമല സീസണിൽ കിഴങ്ങുവിളകൾക്ക് മെച്ചപ്പെട്ട വില കിട്ടാറുണ്ട്.
എന്നാൽ ചേന,ചേമ്പ് എന്നിവയ്ക്ക് നഷ്ടമില്ലാത്ത വില കിട്ടുമ്പോൾ കാച്ചിലാണ് പിന്നിലായത്.
കർണാടകാതിർത്തിയിലെ വനഗ്രാമങ്ങളിലും വയനാടിന്റെ അതിർത്തി പ്രദേശങ്ങളിലും കാര്യമായി കാച്ചിൽ കൃഷിയുണ്ട്.കുമിഴി, കുപ്പാടി, ബേഗൂർ എന്നിവിടങ്ങളിലെ വനയോര മേഖലയിലും കാച്ചിൽ നന്നായി കൃഷി ചെയ്യുന്നുണ്ട്. കാര്യമായ രോഗബാധയോ, വന്യമൃഗശല്യമോ കാച്ചിലിനില്ല. വളക്കൂറുള്ള മണ്ണിൽ നന്നായി വളരും.
കർണാടക മച്ചൂർ ഭാഗത്ത് വില കുറച്ച് കാച്ചിൽ വിൽപന നടക്കുന്നുണ്ട്. കേരളാ വിപണിയിലേക്കാണ് കാര്യമായെത്തുന്നത്.ചേനയ്ക്ക് വിലയുണ്ടെങ്കിലും രോഗബാധയിൽ കാര്യമായ നഷ്ടമുണ്ടാകുന്നു.
10 ചാക്ക് ചേന നട്ടാൽ 30 ചാക്ക് വിളയുമെങ്കിലും അതിൽ പകുതിയിലേറെ രോഗബാധയിൽ നശിക്കുന്നെന്ന് കർഷകർ പറയുന്നു. വേനൽ ശക്തമാകുന്നതോടെ കിഴങ്ങുവിളകളുടെ വിളവെടുപ്പ് നടത്തണം.
ചൂട് കൂടുന്നതനുസരിച്ച് അതിർത്തി പ്രദേശങ്ങളിൽ കളിമണ്ണ് തറഞ്ഞ് ഉൽപന്നം നശിക്കുമെന്ന് കർഷകർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

