നടവയൽ∙ മൂന്ന് പഞ്ചായത്തുകളുടെ അതിർത്തിയായ നടവയൽ അങ്ങാടിയും പാതയോരങ്ങളും ഭരിച്ച് തെരുവുനായ്ക്കളുടെ വിളയാട്ടം തുടരുന്നു. വിദ്യാർഥികൾക്കടക്കം ഏതു സമയവും തെരുവുനായയുടെ ആക്രമണം പ്രതീക്ഷിച്ച് നടക്കേണ്ട
അവസ്ഥയാണ്. ഓരോ ദിവസം കഴിയുന്തോറും ടൗണുകളിൽ വർധിച്ചു വരുന്ന തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അധികൃതർ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. ടൗണിലും, പാതയിലും, സ്കൂൾ പരിസരങ്ങളിലും അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കളെ കൊണ്ട് വിദ്യാർഥികളടക്കമുള്ള യാത്രക്കാരും കച്ചവടക്കാരും പൊറുതിമുട്ടുകയാണ്.
കഴിഞ്ഞദിവസം മറ്റു കടകളിൽ നിന്ന് മീൻ അടക്കമുള്ള സാധനങ്ങൾ വാങ്ങി ബേക്കറിയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ സഞ്ചി പുറത്ത് വച്ച് ബേക്കറിക്കുള്ളിലേക്ക് കയറിയ യുവാവ് വാങ്ങി വച്ച മീൻ പൊതിയടക്കം തെരുവുനായ്ക്കൾ കൊണ്ടുപോയ സംഭവമുണ്ടായി.
ടൗൺ പരിസരത്തെ വീടുകളിലേക്ക് കൂട്ടമായെത്തുന്ന നായ്ക്കൾ വീടുകളിൽ കൂട്ടിലിട്ടു വളർത്തുന്ന മുയൽ, കോഴി, വളർത്തു പ്രാവുകൾ അടക്കമുള്ളവയെ കൊന്നൊടുക്കുന്നതായുള്ള പരാതിയും ഏറുന്നുണ്ട്. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും തെരുവുനായ്ക്കൾ മൂലം ഭീതിയോടെ അല്ലാതെ റോഡിലൂടെ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്.
ഇരുചക്രവാഹനങ്ങൾ കടന്നു പോകുന്നതിനിടെ പാഞ്ഞുവരുന്ന നായ്ക്കൾ അപകട
ഭീഷണിയുയർത്തുന്നുണ്ട്. സ്കൂൾ പ്രവർത്തന സമയങ്ങളിൽ സ്കൂൾ മുറ്റത്തും വരാന്തയിലും എത്തുന്ന നായ്ക്കൾ തമ്മിൽ കടിപിടി കൂടി ബഹളം വയ്ക്കുന്നതും വിദ്യാർഥികൾ അടക്കമുള്ളവർക്ക് അലോസരമുണ്ടാക്കുന്നുണ്ട്.
ടൗണിൽ ദിനംപ്രതിയെന്നോണം പെരുകുന്ന തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള നടപടി ഏതെങ്കിലും ഒരു പഞ്ചായത്ത് മുൻകൈ എടുത്ത് സ്വീകരിക്കുമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

