മാനന്തവാടി ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന രോഗികളുടെ എണ്ണം അനുദിനം ഉയരുന്നത് രോഗികളെയും ജീവനക്കാരെയും ഒരു പോലെ ബുദ്ധിമുട്ടിക്കുന്നു.
ഒപി ടിക്കറ്റ് കൗണ്ടറിന് മുൻപിൽ മണിക്കൂറുകൾ നീണ്ട നിരയിൽ സ്ഥാനം പിടിച്ചാലാണ് ഒപി ടിക്കറ്റ് കയ്യിൽ കിട്ടുക.
ശേഷം ഡോക്ടറെ കാണാൻ ഒപികൾക്ക് മുൻപിൽ വീണ്ടും ഏറെ നേരം കാത്തു നിൽക്കണം.
ലാബ്, ഫാർമസി എന്നിവയ്ക്ക് മുന്നിലും മണിക്കൂറുകൾ കാത്ത് നിന്നാലേ മരുന്നും ചികിത്സാ ഫലങ്ങളും ലഭിക്കൂ. ഇ ഹെൽത്ത് സംവിധാനത്തിലേക്ക് മാറിയാൽ മാത്രമേ നിലവിലെ പ്രശ്നത്തിന് താൽക്കാലികമായെങ്കിലും പരിഹാരം കാണാൻ ആകൂ.
സിഎച്ച്സികളിലും മറ്റും വിജയകരമായി നടപ്പിലാക്കി വരുന്ന ഇ ഹെൽത്ത് സംവിധാനം ഇതുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ നടപ്പിലായില്ല. പനി അടക്കമുള്ള രോഗങ്ങൾ വ്യാപിക്കുന്നതിനാൽ ഇന്നലെയും വയനാട് ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപി ടിക്കറ്റ് കൗണ്ടറിന് മുൻപിൽ രോഗികളുടെ നീണ്ട നിര കാണാമായിരുന്നു.
പ്രതിദിനം 2000ത്തിൽ ഏറെ രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്.
പ്രവേശന നടപടികൾ ഇന്നു തുടങ്ങും
സ്ഥല സൗകര്യം കൊണ്ട് വീർപ്പുമുട്ടുന്ന മെഡിക്കൽ കോളജിൽ ഈ വർഷം തന്നെ ക്ലാസുകൾ തുടങ്ങാൻ അനുമതി ലഭിച്ചതിന് പിന്നാലെ അക്കാദമിക് ബ്ലോക്ക് അടക്കമുള്ളവ നിർമിക്കാനായി സ്ഥലം ഏറ്റെടുക്കാനായി സർക്കാർ തലത്തിൽ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. നാഷനൽ മെഡിക്കൽ കമ്മിഷന്റെ നിർദേശ പ്രകാരം 22ന് തന്നെ ക്ലാസുകൾ ആരംഭിക്കാനാണ് നീക്കം. പ്രവേശന നടപടികൾ ഇന്നു തുടങ്ങും.
നിലവിലെ മെഡിക്കൽ കോളജിനോട് ചേർന്ന് കാട് പിടിച്ച് കിടക്കുന്ന ആഭ്യന്തര വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കൈമാറാനുള്ള നിർദേശത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്.
ബോയ്സ് ഹോസ്റ്റലിനായി താൽക്കാലിക കെട്ടിടം ഏറ്റെടുക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. മാനന്തവാടി അമ്പുകുത്തിയിൽ വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഗവ മെഡിക്കൽ കോളജിന്റെ വികസന പ്രവർത്തനങ്ങൾക്കായി കൈമാറണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്.
മുൻപ് വനം വകുപ്പിന്റെ ഔഷധ തോട്ടമായിരുന്ന ഇവിടെ നിലവിൽ സോളർ ഫെൻസിങ് സർവീസ് സെന്റർ പ്രവർത്തിക്കുന്നുണ്ട്.
25 ഏക്കർ ഭൂമിയാണ് ഇവിടെ ഉള്ളത്. നിലവിലെ മെഡിക്കൽ കോളജിൽ നിന്ന് കേവലം 1.5 കിലോമീറ്റർ ദൂരമേ ഉള്ളൂ എന്നതും അനുകൂല ഘടകമാണ്. വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ പരിവേഷ് പോർട്ടലിലൂടെ അപേക്ഷ നൽകണം.
ഇതിനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]