സൗജന്യ തിമിര നിർണയ, ശസ്ത്രക്രിയ ക്യാംപ് നാളെ ബത്തേരിയിൽ:
ബത്തേരി∙ ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള സൗജന്യ നേത്ര പരിശോധന, തിമിര നിർണയ, ശസ്ത്രക്രിയ ക്യാംപ് നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ബത്തേരി അസംപ്ഷൻ സ്കൂളിൽ നടക്കുമെന്ന് സംഘാടക സമിതി യോഗം അറിയിച്ചു.കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാംപ്.
തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക് കോയമ്പത്തൂരിലേക്കുള്ള യാത്രാ ചെലവും താമസവും ഭക്ഷണവും ശസ്ത്രക്രിയ ചെലവും സൗജന്യമാണ്. കഴിഞ്ഞ 40 മാസങ്ങളായി തുടർച്ചയായി ക്യാംപ് നടത്തിവരികയാണ് ക്ലബ്.
1500 പേർക്ക് ഇതുവരെ സൗജന്യമായി ശസ്ത്രക്രിയ നൽകിയെന്ന് സംഘാടക സമിതി യോഗം അറിയിച്ചു. യോഗത്തിൽ ഭാരവാഹികളായ പി.ഐ.സാജൻ, പ്രതീഷ് വർഗീസ്, ബോബൻ കരിക്കേടം തുടങ്ങിയവർ പ്രസംഗിച്ചു.
9037053393.
ജില്ലാ റോളർ സ്കേറ്റിങ് 14ന്
ബത്തേരി ∙ ജില്ലാ റോളർ സ്കേറ്റിങ് ചാംപ്യൻഷിപ് 14ന് ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കുന്നവർ രാവിലെ 8ന് ഗ്രൗണ്ടിൽ ഹാജരാകണം.
9447546822.
ഇന്റഗ്രേറ്റഡ് പി.ജി ലേറ്റ് റജിസ്ട്രേഷൻ
∙ അഫിലിയേറ്റഡ് കോളജുകളിലെ 2025 – 2026 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പിജി പ്രവേശനത്തിനും ലേറ്റ് റജിസ്ട്രേഷനുമുള്ള സൗകര്യം 15ന് വൈകിട്ട് 4 വരെ ലഭ്യമാകും (https://admission.uoc.ac.in/ ). പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിലെ സീറ്റ് വിവരവും പ്രവേശന സാധ്യതയും പരിശോധിച്ച് ഉറപ്പു വരുത്തണം.
പ്രവേശനം ആഗ്രഹിക്കുന്നവർ കോളജുകളുമായി ബന്ധപ്പെടണം.
സീറ്റ് ഒഴിവ്
∙ സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ എംഎ ഫങ്ഷനൽ ഹിന്ദി ആൻഡ് ട്രാൻസ്ലേഷൻ പ്രോഗ്രാമിന് 2025 – 27 ബാച്ചിലേക്ക് എസ്സി – 03, എസ്ടി – 02, ഇടിബി – 02 എന്നീ സംവരണ സീറ്റ് ഒഴിവുണ്ട്. സർട്ടിഫിക്കറ്റുകൾ സഹിതം 15ന് 10.30ന് ഹാജരാകണം.9446157542.
ഫീൽഡ് അസിസ്റ്റന്റ്
കൽപറ്റ ∙ സമഗ്ര ശിക്ഷാ കേരളം യുനിസെഫിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഗ്രീൻ സ്കിൽസ് ഡവലപ്മെന്റ് ഫോർ ക്ലൈമറ്റ് സസ്റ്റെയ്നബിലിറ്റി ഇൻ വയനാട് ഡിസ്ട്രിക്ട് പദ്ധതിയിലേക്ക് ഫീൽഡ് അസിസ്റ്റന്റിനെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 15നു രാവിലെ 11നു സിവിൽ സ്റ്റേഷനിലെ എസ്എസ്കെ ജില്ലാ ഓഫിസിൽ.
അഗ്രികൾച്ചർ/ ടൂറിസം മേഖലയിൽ വിഎച്ച്എസ്ഇ/ഹയർ സെക്കൻഡറി എൻഎസ്ക്യുഎഫ് പാസുമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. 04936 203338.
അധ്യാപക നിയമനം
കണിയാമ്പറ്റ ∙ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഫിസിക്കൽ എജ്യുക്കേഷൻ, ഫൈൻ ആർട്സ്, പെർഫോമിങ് ആർട്സ് വിഭാഗങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 15നു രാവിലെ 11ന്.
ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടെ പിജിയും നെറ്റും ആണു യോഗ്യത.
9846717461. വാകേരി ∙ ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 17നു രാവിലെ 11ന്.
9847108601. മാനന്തവാടി ∙ വാളാട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി കൊമേഴ്സ് തസ്തികയിൽ ഒഴിവുണ്ട്.
അഭിമുഖം 15ന് രാവിലെ 10ന് നടക്കും. സുഗന്ധഗിരി ∙ അമ്പ ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 16ന് രാവിലെ 11ന്.
ഓണക്കിറ്റ് വിതരണം 15 വരെ
കൽപറ്റ ∙ എഎവൈ കാർഡ് ഉടമകൾക്കു റേഷൻ കടകൾ മുഖേന ഓണത്തോട് അനുബന്ധിച്ചു നൽകുന്ന കിറ്റ് വിതരണം 15 ന് അവസാനിക്കും.
വൈദ്യുതി മുടക്കം
വെള്ളമുണ്ട
∙ ഇന്ന് പകൽ 8.30–5. കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാൽ – ഏഴേനാല് റോഡ് പ്രദേശങ്ങളിൽ.
ജലവിതരണം മുടങ്ങും
മാനന്തവാടി ∙ കേരള വാട്ടർ അതോറിറ്റിയുടെ മാനന്തവാടി ജലശുദ്ധീകരണ ശാലയിൽ ശുചീകരണ ജോലികൾ നടക്കുന്നതിനാൽ ഇന്നും നാളെയും മാനന്തവാടി നഗരസഭാ പരിധിയിലും, എടവക, നല്ലൂർനാട് ഭാഗങ്ങളിലും പൂർണമായോ ഭാഗികമായോ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസി എൻജിനീയർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]