
ഇരുളം ∙ സ്ഥലനാമത്തിന്റെ മഹത്വം കാത്തുസൂക്ഷിക്കുന്ന ഗ്രാമമായി പൂതാടി പഞ്ചായത്തിലെ ഇരുളം അങ്ങാടി മാറുന്നു. കൂരിരുട്ടിൽ മുങ്ങിയ അങ്ങാടിയിൽ കാട്ടാന നേരെവന്നാലും കാണില്ല.
രാത്രി ബസിറങ്ങി അങ്ങാടിയിലേക്കു വരുന്നവർക്ക് ചങ്കിടിപ്പാണ്. വനത്താൽ ചുറ്റപ്പെട്ട
ഇരുളം അങ്ങാടിയിലേക്ക് ഏതുഭാഗത്തുകൂടിയും വന്യമൃഗങ്ങൾക്ക് കടന്നുവരാനാവും.കഴിഞ്ഞദിവസം രാത്രി അങ്ങാടിശേരിയിലിറങ്ങിയ കൊമ്പൻ മെയിൽറോഡിലൂടെവന്ന് ഇരുളം ക്ഷേത്രപരിസരത്തെ വീട്ടുവളപ്പിൽ നിന്നു ചക്കപറിച്ചശേഷം വയലിലൂടെ വനത്തിലക്ക് കയറിപ്പോയി. ഇരുളം ജംങ്ഷനിലൂടെ പ്രധാനറോഡിലൂടെയും ആനയെത്താറുണ്ട്.
ഇവിടെ വെളിച്ചമില്ലാതെ രാത്രി പുറത്തിറങ്ങാനാവില്ല. പ്രധാന ജങ്ഷനിൽ ഹൈമാസ്റ്റ് വിളക്കുണ്ട്.
ഇതിൽനിന്ന് അങ്ങാടിയിൽ വെളിച്ചമെത്തില്ല. സ്കൂൾപരിസരം മുതൽ പള്ളിയുടെ ഭാഗംവരെ കൂരിരുട്ട്.
വനപ്രദേശമെന്ന പരിഗണനയിൽ കൂടുതൽ തെരുവുവിളക്കുകൾ ഇരുളത്തും പരിസരങ്ങളിലും സ്ഥാപിച്ചിരുന്നു. കത്തുന്നത് ഒന്നോ, രണ്ടോ മാത്രവും.
വൈസ് പ്രസിഡന്റടക്കം 4 പഞ്ചായത്ത് അംഗങ്ങൾ ഇരുളത്തിനു സ്വന്തമായുണ്ട്.
എന്നിട്ടും ഇരുളം ഗ്രാമത്തിന്റെ വികസനം പിന്നോട്ടടിക്കുന്നെന്നാണ് നാട്ടുകാരുടെ പരാതി. അനുദിനം വളർച്ചമുരടിക്കുന്ന ഗ്രാമീണ അങ്ങാടിയായി ഇരുളം മാറി.
വൈകുന്നേരം ആറോടെ കടകളിൽ ഭൂരിഭാഗവും അടയ്ക്കുന്നു. പിന്നെ അങ്ങാടിയിൽ ആളനക്കമില്ല.
പണ്ട് തിയേറ്ററടക്കമുണ്ടായിരുന്ന ചെറുടൗണായിരുന്നു ഇരുളം. വന്യമൃഗശല്യം രൂക്ഷമായതോടെ ആളുകൾ നേരത്തെ വീടുപിടിക്കും.
വനയോരങ്ങളിൽ കിടപ്പാടം വിറ്റും സർക്കാരിനു കൊടുത്തും പലകുടുംബങ്ങളും നാടുമാറി.
സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയിൽ പൂതാടിപഞ്ചായത്തിലെ മാതമംഗലം, ചെട്ടിപാമ്പ്ര തുടങ്ങിയ പ്രദേശങ്ങളിലെ ആളുകൾക്ക് നഷ്ടപരിഹാരം നൽകി ഭൂമിവനംവകുപ്പ് ഏറ്റെടുത്തു.എന്നാൽ ഭൂമിനൽകിയ പലർക്കും ഇനിയും പണംലഭിച്ചില്ലെന്ന പരാതിയും നിലനിൽക്കുന്നു. കുറെയാളുകൾ സ്ഥലംമാറിയതോടെ ബാക്കിയുള്ളവർ വന്യമൃഗശല്യത്തിന്റെ കൂടുതൽ കെടുതികളും നേരിടേണ്ടിവരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]