ഗൂഡല്ലൂർ ∙ നാടുകാണി ചുരത്തിൽ ചരക്കുലോറി മറിഞ്ഞ് റോഡ് ഗതാഗതം സ്തംഭിച്ചു. ഉച്ചയ്ക്ക് 2 മണിക്കാണ് തമിഴ്നാട് റോഡിൽ പോപ്സൺ എസ്റ്റേറ്റിന് സമീപത്തായി മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ലോറി മറിഞ്ഞത്.
റോഡിൽ കുറുകെ മറിഞ്ഞ ലോറിയിൽ നിന്നു സിമന്റ് കട്ടകൾ റോഡിൽ ചിതറി വീണതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു.
കർണാടകയിൽ നിന്നും കേരളത്തിലേക്ക് പോകുകയായിരുന്ന ലോറിയാണ് നിരത്തിൽ മറിഞ്ഞത്. സിമന്റ് കട്ടകൾ റോഡിൽ നിന്നും മാറ്റി വൈകുന്നേരത്തോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
അപകടത്തെ തുടർന്ന് ഒട്ടേറെ വാഹനങ്ങളാണ് ചുരത്തിൽ കുടുങ്ങിയത്. വഴിക്കടവിൽ നിന്നുള്ള റെസ്ക്യൂ ടീം എത്തിയാണ് റോഡിൽ ചിതറി വീണ കട്ടകൾ മാറ്റിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

