അമ്പലവയൽ ∙ നവീകരിച്ച റോഡിൽ എല്ലാ മാസവും അറ്റകുറ്റപ്പണി നടത്തി ജലസേചന വകുപ്പ്. കാക്കവയൽ–കാരാപ്പുഴ–അമ്പലവയൽ റോഡാണ് കോടികൾ ചെലവഴിച്ച് നവീകരിച്ച ശേഷം നിരന്തരമായി പൊളിയാൻ തുടങ്ങിയതോടെ എല്ലാ മാസവും ‘കുഴികളടയ്ക്കേണ്ട’ അവസ്ഥയിലായത്. ഇപ്പോൾ വീണ്ടും അത്തിച്ചാൽ മുതൽ അമ്പലവയൽ വരെയുള്ള ഭാഗങ്ങളിലെ കുഴികൾ അടച്ച് കൊണ്ടിരിക്കുകയാണ് ജലസേചന വകുപ്പ്.
കഴിഞ്ഞ ആറ് മാസത്തിനിടെ ആറാംതവണയാണ് പൊളിഞ്ഞ റോഡ് നന്നാക്കുന്നത്.
കാക്കവയൽ മുതൽ കാരാപ്പുഴ വരെയുള്ള റോഡ് രണ്ടരക്കോടിയോളം ചെലവഴിച്ചാണ് മാസങ്ങൾക്ക് മുൻപ് ടാറിങ് നടത്തി നവീകരിച്ചത്. പൂർത്തിയാക്കിയ അടുത്ത മാസം മുതൽ റോഡിൽ കുഴികൾ രൂപപ്പെട്ട് തുടങ്ങി. നിലവിൽ കഴിഞ്ഞ അഞ്ച് മാസങ്ങളിലായി അഞ്ച് തവണ കാക്കവയൽ–കാരാപ്പുഴ റോഡിൽ കുഴികളടച്ചു.
എന്നിട്ടും വീണ്ടും കുഴികൾ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്. കോടികൾ ചെലവഴിച്ച് നടത്തിയ നവീകരണത്തിൽ പരക്കെ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ആരോപണം.
റോഡ് നിരന്തരം പൊളിയാൻ തുടങ്ങിയതോടെ ജില്ലയിൽ ആകെയുള്ള ജലസേചന വകുപ്പിന്റെ പ്രധാനപ്പെട്ട
റോഡിന്റെ അവസ്ഥയിൽ പ്രതിഷേധവും ശക്തമാവുകയാണ്.ഒരു കോടിയോളം ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയതാണ് കാരാപ്പുഴ മുതൽ അമ്പലവയൽ വരെയുള്ള ഭാഗം. പ്രധാനമായും പൊളിയുന്ന ഭാഗങ്ങളിൽ പൂട്ടുകട്ടകളടക്കമിട്ടാണ് ഇവിടെ നവീകരിച്ചത്.
എന്നാൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി ടാറിങ് നടത്തിയ ഭാഗങ്ങളെല്ലാം ഇവിടെയും പൂർണമായും പൊളിഞ്ഞ് പോയ അവസ്ഥയിലാണ്. ടാറിങ് പൊളിഞ്ഞ് പോയി വൻ കുഴികളായിരുന്നു രൂപപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസങ്ങൾ മുതൽ കുഴികളടക്കാൻ ഇവിടെ വീണ്ടും പ്രവൃത്തി തുടങ്ങിയിട്ടുണ്ട്.
ചില ഭാഗങ്ങളിൽ റോഡില്ലാത്ത വിധമാണ് കുഴികളായി മാറി. ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ ഉപയോഗിക്കുന്ന റോഡിന്റെ അവസ്ഥയാണിത്.
ഇന്നലെയടക്കം നൂറുകണക്കിന് വാഹനങ്ങളാണ് റോഡിലൂടെ കാരാപ്പുഴയിലേക്കും പൂപ്പൊലി കാണാനുമായി സഞ്ചരിച്ചത്. റോഡിലെ കുഴികൾക്ക് പുറമേ പലയിടങ്ങളിലും വീതിയില്ലാത്തതും പ്രതിസന്ധിയാവുകയാണ്.റോഡ് വ്യാപകമായി തകരുകയും നിരന്തരം കുഴികളടയ്ക്കുകയും ചെയ്യേണ്ട
സാഹചര്യമുണ്ടായിട്ടും ജലസേചന വകുപ്പ് കരാറുകാർക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

