കൽപറ്റ ∙ ജില്ലാ പൊലീസ് മേധാവിയുടെ കസേരയിൽ ഇരുന്ന് തിരുനെല്ലി എസ്എയുപി സ്കൂളിലെ വിദ്യാർഥികൾ. ജില്ലാ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ഗോത്ര വിദ്യാർഥികൾക്കായി നടത്തിയ പഠന യാത്രയുടെ ഭാഗമായി ജില്ലാ പൊലീസ് കാര്യാലയത്തിലെത്തിയപ്പോഴാണു വിദ്യാർഥികൾ എസ്പിയുടെ കസേരയിൽ ഇരുന്നത്.
സ്കൂളിലെ 33 കുട്ടികളെയും ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി തന്റെ കസേരയിലിരുത്തുകയും അവർക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. നന്നായി പഠിച്ചു ഉയരങ്ങളിലെത്താനും നല്ല മനുഷ്യരായി വളരാനും അദ്ദേഹം അവരെ ആശംസിച്ചു.
എസ്പിയുടെ ഔദ്യോഗിക വാഹനത്തിൽ കയറാനുള്ള കുട്ടികളുടെ ആഗ്രഹവും അദ്ദേഹം സാധിച്ചു കൊടുത്തു.
പൊലീസുകാരുടെ തോളിലെ നക്ഷത്രങ്ങളെ കുറിച്ചായിരുന്നു കുട്ടികളുടെ സംശയങ്ങളിലൊന്ന്. ഉദ്യോഗസ്ഥരുടെ റാങ്കുകളെയും അവർക്കുള്ള അധികാരവും ഉത്തരവാദിത്തവും സൂചിപ്പിക്കുന്നതാണെന്ന് അദ്ദേഹം ലളിതമായ ഭാഷയിൽ വിശദീകരിച്ചു.
എല്ലാ കുട്ടികൾക്കും മധുര വിതരണം നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

