പുൽപള്ളി ∙ ഇക്കൊല്ലം മഴക്കാലം നീണ്ടതോടെ കുടക് മേഖലയിൽ ഓറഞ്ച് ഉൽപാദനം കാര്യമായി കുറഞ്ഞു.സാധാരണ നവംബറിൽ ആരംഭിക്കുന്ന വിളവെടുപ്പും വിൽപനയും ജനുവരി വരെയുണ്ടാകുമായിരുന്നു. ഇത്തവണ വിളവെടുപ്പ് ഏതാണ്ട് അവസാനിച്ചു. 6 മാസം നീണ്ട
മഴയിൽ ഓറഞ്ച് കാര്യമായി കൊഴിഞ്ഞുതീർന്നു. ചെടിയും കാര്യമായി നശിച്ചുപോയി.
രാസവളവും കീടനാശിനിയും ഉപയോഗിക്കാത്ത കൃഷിയായതിനാൽ ചെടിയിലുണ്ടാവുന്ന പുതുതലമുറ ഫംഗസുകളെ അതിജീവിക്കാൻ സാധിക്കാതെ വരുന്നു.
പലവിധ കാരണങ്ങളാൽ സ്വാഭാവിക ഓറഞ്ച്കൃഷി കാര്യമായി കുറയുന്നു.കുടകിനു പുറമെ തോൽപ്പെട്ടിയടക്കമുള്ള പ്രദേശങ്ങളിലും കാര്യമായി ഓറഞ്ചുകൃഷിയുണ്ടായിരുന്നു. ലോഡുകണക്കിനു ഓറഞ്ച് കയറ്റിയിരുന്ന തോട്ടങ്ങളും ഇവിടെയുണ്ടായിരുന്നു.
അതെല്ലാം ഇപ്പോൾ ഓർമ മാത്രമെന്ന് തോൽപ്പെട്ടിയിലെ കർഷകൻ പുട്ടണ്ണൻ പറയുന്നു. മഴക്കാലം നീണ്ടതിനാൽ ഓറഞ്ചിന്റെ വലുപ്പവും കുറഞ്ഞു.
വനാതിർത്തിയിലും കാപ്പിത്തോട്ടങ്ങളിലും കുരങ്ങുശല്യവും രൂക്ഷമായി.
ഓറഞ്ച് മൂപ്പെത്തും മുൻപെ കുരങ്ങ് പറിച്ചുകളയുന്നു. കുടക് അടക്കമുള്ള തണുപ്പ് സ്ഥലങ്ങളിൽ കാലാവസ്ഥാമാറ്റമുണ്ടായതോടെ ഓറഞ്ച് കൃഷിയുടെ കൂമ്പു വാടുന്നു.
ആരും പുതുതായി ഓറഞ്ച് കൃഷി നടത്തുന്നുമില്ല. നന്നായി വളരുന്ന ചെടിയുടെ തണ്ട് ഉണങ്ങി മുറിഞ്ഞുവീഴ്ന്നു.
കുടക് മേഖലയിലെ കാപ്പിത്തോട്ടങ്ങളിലാണ് ഓറഞ്ചും വളരുന്നത്.
വർഷാവർഷം ചെടികളിൽ നല്ലൊരു ശതമാനവും ഉണങ്ങി നശിക്കുന്നു. മാധുര്യവും പുളിയുമുള്ള കുടക് ഓറഞ്ചിന് നല്ല ഡിമാന്റുണ്ട്.
വിളവെടുപ്പ് സമയത്ത് ലോഡുകണക്കിന് ഓറഞ്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയിരുന്നു. പാതയോരങ്ങളിലും തട്ടുകടകളിലുമെല്ലാം കുടക് ഓറഞ്ച് താരമായിരുന്നു.
ഇത്തവണ വലുപ്പം കുറഞ്ഞതിനു പുറമെ ഉൽപന്നവുമില്ലാതായി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഓറഞ്ചിനേക്കാൾ ഗുണവും സുഗന്ധവുമുള്ള ഓറഞ്ചാണ് കുടക്, വയനാട് പ്രദേശങ്ങളിലേത്. വയനാടിന്റെ വിവിധ മേഖലകളിലുണ്ടായിരുന്ന ഓറഞ്ച്കൃഷിയും നാടുനീങ്ങി.
കാലാവസ്ഥാമാറ്റത്തിനു പുറമെ കൃഷിയിടങ്ങളിൽ രാസവസ്തുക്കളുടെ ഉപയോഗം കൂടിയതും ഓറഞ്ചിന്റെ നാശത്തിനു വഴിതെളിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

