
ഗുണ്ടൽപേട്ട് ∙ പൂപ്പാടങ്ങൾ കാണാൻ സഞ്ചാരികളുടെ വൻ തിരക്ക്. കഴിഞ്ഞ രണ്ടാഴ്ചകളിലായി കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽനിന്നുള്ള സഞ്ചാരികൾ കൂട്ടത്തോടെ ഗുണ്ടൽപേട്ടിലേക്കെത്തുകയാണ്.
കുടുംബസമേതം ഗുണ്ടൽപേട്ടിലെത്തി കാഴ്ചകൾ കണ്ടാണു മടക്കം. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണു സൂര്യകാന്തി, ചെണ്ടുമല്ലി, ജമന്തി, മല്ലിപ്പൂ തുടങ്ങിയവ കൂടുതലായി പൂത്തുനിൽക്കുക.
ഇക്കുറി പതിവിൽനിന്നു വ്യത്യസ്തമായി ഏക്കറുകണക്കിനു പാടങ്ങളിലാണു പൂക്കൾ വിരിഞ്ഞുനിൽക്കുന്നത്. ചെണ്ടുമല്ലിയാണു കൂടുൽ വിളവെടുക്കുന്നത്.
ഓണക്കാല വിപണി മുൻകൂട്ടിക്കണ്ടാണു ചെണ്ടുമല്ലി വിളവെടുപ്പ്. ഓണത്തിനു പൂക്കളമിടാൻ കേരളത്തിലേക്കും ഗുണ്ടൽപേട്ട് പൂക്കളെത്തും.
കിലോയ്ക്ക് 25-30 രൂപ വരെയാണു നിലവിലെ വില.
സീസൺ അടുക്കുമ്പോഴേക്കും വില ഇനിയും ഉയരും. 3 മാസത്തേക്കാണു കൃഷി.
പെയ്ന്റ് കമ്പനികളാണു പ്രധാനമായും പൂക്കൾ ഏറ്റെടുക്കുന്നത്. വിത്തും വളവുമെല്ലാം കമ്പനികൾ നൽകുമെന്നു കർഷകർ പറഞ്ഞു.
പൂപ്പാടങ്ങളിൽ കയറി ഫൊട്ടോയെടുക്കാൻ സഞ്ചാരികളിൽനിന്ന് പ്രത്യേക ഫീസും കർഷകർ ഈടാക്കുന്നു. പൂക്കൾ വിറ്റു കിട്ടുന്ന വരുമാനത്തോടൊപ്പം പ്രവേശന ഫീസിലൂടെയും നല്ലൊരു തുക കർഷകർ സമ്പാദിക്കുന്നു.
ലഘുഭക്ഷണവും പാനീയങ്ങളും വിറ്റും വരുമാനം നേടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]