
അധ്യാപക നിയമനം
മാനന്തവാടി ∙ ഗവ. യുപി സ്കൂളിൽ യുപിഎസ്ടി ഉറുദു (പാർട് ടൈം) തസ്തികയിൽ ഒഴിവുണ്ട്.
കൂടിക്കാഴ്ച ഇന്നു രാവിലെ 10ന് നടക്കും.
സീറ്റ് ഒഴിവ്
മാനന്തവാടി ∙ ഗവ. കോളജിൽ എംകോം, എംഎ ഡവലപ്മെന്റ് ഇക്കണോമിക്സ് വിഷയങ്ങളിൽ എസ്ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്.
കണ്ണൂർ സർവകലാശാലയിൽ റജിസ്റ്റർ ചെയ്ത അപേക്ഷയുടെ പകർപ്പുമായി നാളെ വൈകിട്ട് 5ന് അകം കോളജ് ഓഫിസിൽ എത്തി അപേക്ഷ നൽകണം. പട്ടികവർഗ വിഭാഗത്തിൽപെട്ട
വിദ്യാർഥികളുടെ അഭാവത്തിൽ സംവരണ ക്രമം പാലിച്ച് കൊണ്ട് ഇതര വിഭാഗങ്ങളെയും പരിഗണിക്കും. 9495647534.
മെഡിക്കൽ ക്യാംപ് നടത്തി
മുട്ടിൽ ∙ ഡബ്ല്യുഎംഒ ക്യാംപസ് മാനുവലിന്റെ ഭാഗമായി ഹോസ്റ്റൽ വിദ്യാർഥികൾക്കായി മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു.
സൂപ്പി കല്ലങ്കോടൻ ഉദ്ഘാടനം ചെയ്തു. ഡബ്ല്യുഎംഒ ജനറൽ സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സിഇഒ മുഹമ്മദ് യൂസഫ്, മാനേജർ മുജീബ്, ഡോ.അഭിനവ്.
ഡോ. ഷാരിഖ്, എം.കെ.ഷബീന, ഷുഹൈൽ, പി.സാജിദ്, ഫാത്തിമ നൗറിൻ എന്നിവർ പ്രസംഗിച്ചു.
കർഷക സെമിനാർ
കടച്ചിക്കുന്ന് ∙ കിസാൻ സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെ ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ കർഷക സെമിനാർ നടത്തി.
വാർഡ് അംഗം വി.എൻ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.സുബ്രഹ്മണ്യൻ ക്ലാസെടുത്തു.
സൊസൈറ്റി പ്രസിഡന്റ് മൻസൂർ അലി അധ്യക്ഷത വഹിച്ചു. ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ കോഓർഡിനേറ്റർ പി.കെ.ഷമീൽ പദ്ധതി വിശദീകരിച്ചു.
എൻ.യൂസഫ്, എൻ.സൽമാൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]