
രാത്രികാല മൃഗചികിത്സ ഇനി വീട്ടുപടിക്കൽ; ഡയൽ ചെയ്യൂ 1962
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുൽപള്ളി ∙ മൃഗ–ക്ഷീരമേഖലയിലെ കർഷകർക്ക് ആശ്വാസമായി രാത്രികാല മൃഗചികിത്സാ സേവനം വീട്ടുപടിക്കൽ ലഭ്യമാക്കുന്ന പദ്ധതി തുടങ്ങി. രാത്രികാലങ്ങളിൽ വളർത്തുമൃഗങ്ങൾക്കുണ്ടാകുന്ന അസുഖങ്ങൾക്കും പ്രസവസംബന്ധമായ അത്യാവശ്യസാഹചര്യങ്ങൾക്കും ചികിത്സിക്കാൻ ഇനി 1962 എന്നടോൾഫ്രീ നമ്പറിലേക്ക് വിളിച്ചാൽ മതി.വൈകിട്ട് 6 മുതൽ പുലർച്ചെ 5 വരെ വെറ്ററിനറി യൂണിറ്റിന്റെ സേവനം കർഷകരുടെ വീട്ടുപടിക്കൽ ലഭ്യമാവും. പനമരം ബ്ലോക്കിലെ പുൽപള്ളി, പൂതാടി, മുള്ളൻകൊല്ലി, പനമരം, കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ഈ പദ്ധതിയുടെ സേവനം ലഭിക്കും. റീ ബിൽഡ് കേരളപദ്ധതിയിൽ ശസ്ത്രക്രിയാ സംവിധാനം ഉൾപ്പെടെയുള്ള 59 വെറ്ററിനറി മൊബൈൽ യൂണിറ്റുകളാണ് സംസ്ഥാനത്ത് അനുവദിച്ചത്.
ശസ്ത്രക്രിയ സംവിധാനമുള്ള വെറ്ററിനറി ആംബുലൻസ് ഉൾപ്പെടെ 3 യൂണിറ്റുകളാണ് ജില്ലയ്ക്കു ലഭിച്ചത്.ലൈവ്സ്റ്റോക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ ഭാഗമായി ബത്തേരി, മാനന്തവാടി ബ്ലോക്കുകളിലെ ഉച്ചയ്ക്കു ശേഷമുള്ള മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ പ്രവർത്തനം രാത്രിയിലേക്കു മാറ്റാനാണ് തീരുമാനം. കൽപറ്റ ബ്ലോക്കിലെ മൊബൈൽ യൂണിറ്റ് പ്രവർത്തനം അടുത്തയാഴ്ച ആരംഭിക്കും.
മാസാവസാനത്തോടെ ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും രാത്രികാല മൃഗചികിത്സാ സേവനം 1962 എന്ന ടോൾഫ്രീ നമ്പറിലൂടെ ലഭ്യമാകും. യൂണിറ്റുകളുടെ പ്രവർത്തനം നിരീക്ഷിക്കാനും പകൽപോലെ രാത്രിയിലും ചികിത്സാ സൗകര്യം ഉറപ്പുവരുത്താനും മൃഗസംരക്ഷണവകുപ്പ് നടപടികളാരംഭിച്ചിട്ടുണ്ട്.പനമരം ബ്ലോക്ക് പരിധിയിലെ യൂണിറ്റ് ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.കെ.ബി.ജിതേന്ദ്രകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്.ദിലീപ് കുമാർ, പി.കെ.വിജയൻ, കെ.വി.രജിത, വൈസ്പ്രസിഡന്റ് ശോഭനാസുകു, സ്ഥിരസമിതി അധ്യക്ഷരായ എം.ടി.കരുണാകരൻ, ശ്രീദേവി മുല്ലക്കൽ, ജോളി നരിതൂക്കിൽ, മെംബർമാരായ ഉഷാബേബി, അനിൽ സി.കുമാർ, മണി പാമ്പനാൽ, ക്ഷീരസംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി, മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ.സജി ജോസഫ്, ചീഫ് വെറ്ററിനറി ഓഫിസർ ഡോ.പി.കെ.രമാദേവി, ഡോ. വി.ജെ.മനോജ്, സീനിയർ വെറ്ററിനറി സർജൻ ഡോ.കെ.എസ്.പ്രേമൻ, ഫീൽഡ് ഓഫിസർ എ.കെ.രമേശൻ എന്നിവർ പ്രസംഗിച്ചു.