പടിഞ്ഞാറത്തറ ∙ വേനലവധിക്ക് സ്കൂളുകൾ അടച്ചതോടെ നാടെങ്ങും കുട്ടിക്കടകൾ സജീവമായി. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന മിഠായികളും ഉപ്പിലിട്ട
വിഭവങ്ങളും പ്രധാനമായും വിൽപനയ്ക്കുള്ളത്. ഓൺലൈൻ ആയി പണം സ്വീകരിക്കാൻ രക്ഷിതാക്കളുടെ നമ്പർ നൽകി കച്ചവടം പിടിക്കുകയാണ് ഇവർ.
കനത്ത വെയിലും മൊബൈൽ ഫോൺ ഉപയോഗവും കുറയ്ക്കാൻ രക്ഷിതാക്കൾ തന്നെ ചില കുട്ടികൾക്ക് കച്ചവടം ഒരുക്കി കൊടുത്തിട്ടുണ്ട്.
എന്നാൽ സ്കൂൾ തുറക്കുമ്പോൾ പഠനോപകരണങ്ങൾ വാങ്ങാൻ പണം സമ്പാദിക്കുന്നതിന് കച്ചവടം നടത്തുന്ന കുട്ടികളും ഉണ്ട്. കാലങ്ങളായി സ്വരുക്കൂട്ടി വച്ച പണം ഉപയോഗിച്ചാണ് കച്ചവടം തുടങ്ങിയതെന്നും എല്ലാവരും നന്നായി സഹകരിക്കുന്നുണ്ടെന്നും പേരാലിലെ കുട്ടിക്കച്ചവടക്കാരൻ എട്ടാം ക്ലാസുകാരനായ റിഷാൻ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

