
വയനാട് ജില്ലയിൽ ഇന്ന് (11-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്
കൽപറ്റ ∙ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അദാലത്ത് നടത്തി. 3 പരാതികൾ ലഭിച്ചു. ഒരു പരാതി തീർപ്പാക്കി. മറ്റുള്ള പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മിഷന്റെ സേവനങ്ങൾ പൊതുജനങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണമെന്ന് അംഗം പി.റോസ പറഞ്ഞു. പൊതുജനങ്ങൾക്ക് 9746515133 എന്ന വാട്സാപ് നമ്പർ മുഖേനയും കമ്മിഷനിൽ പരാതി നൽകാം.
ആരും പേടിക്കേണ്ട; ഇന്ന് മോക് എക്സർസൈസ് ഉണ്ട്
കൽപറ്റ ∙ ദേശീയ, കേരള, ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിൽ ഇന്ന് മോക് എക്സർസൈസ് നടത്തുന്നു. തൊണ്ടർനാട് പഞ്ചായത്തിലെ വാളാരംകുന്ന് മട്ടിലയം മേഖലയിലും കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് മേഖലയിലുമാണ് മോക് എക്സർസൈസ് നടത്തുന്നത്. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തൊഴിൽ മേള
മാനന്തവാടി ∙ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിന്റെ നേതൃത്വത്തിൽ നാളെ തൊഴിൽ മേള നടത്തും. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവിധ മേഖലയിൽ നിന്നുള്ള 300ൽ അധികം തൊഴിലവസരങ്ങൾ മേളയുടെ ഭാഗമായി ലഭിക്കും. പങ്കെടുക്കുന്നവർ രാവിലെ 10ന് ബയോഡേറ്റ, സർട്ടിഫിക്കറ്റ് എന്നിവയുമായി സ്കിൽ പാർക്കിൽ എത്തണം. 9495 999669.