താമരശ്ശേരി∙ ചുരത്തിൽ ഗതാഗത തിരക്ക് അതിരൂക്ഷമായി തുടരുന്നു. ഇന്നലെ രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട
നിര രൂപപ്പെട്ടു. 9ാം വളവിനു സമീപം രാവിലെ ലോറി കേടായതോടെ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
8ാം വളവിന് മേലെ ട്രാവലർ, ടൂറിസ്റ്റ് ബസ് എന്നിവ തകരാറിലായതും രാവിലെ ഗതാഗതക്കുരുക്കിനു കാരണമായി. ഇടയ്ക്ക് അടിവാരം മുതൽ ലക്കിടി വരെ വാഹനങ്ങളുടെ നീണ്ട
നിരയായിരുന്നു. ചുരം കയറിയിറങ്ങാൻ മണിക്കൂറുകളെടുത്തു.
ചുരത്തിലെ 6,7,8 വളവുകൾ വീതി കൂട്ടുന്നതിനു മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യുന്നത് ഇന്നലെ നിർത്തിവച്ചത് തെല്ലൊരാശ്വാസമായി.
കൽപറ്റ, മീനങ്ങാടി, ബത്തേരി എന്നിവിടങ്ങളിലും ഇന്നലെ അനുഭവപ്പെട്ട വൻ തിരക്ക് ചുരം യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കി.
ചുരത്തിൽ ഗതാഗതക്കുരുക്കു രൂക്ഷമാകുമ്പോഴും കോഴിക്കോട് ജില്ലാ ഭരണകൂടം ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

