കേണിച്ചിറ∙ മുളകുപൊടി മുഖത്ത് എറിഞ്ഞ് വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ പ്രതി പിടിയിൽ. നടവയൽ ചീങ്ങോട് പുഞ്ചയിൽ പി.കെ.ജിനേഷ് (37)നെ ആണ് ബത്തേരി സബ് ഡിവിഷൻ ഡിവൈഎസ്പി കെ.ജെ.ജോൺസന്റെ നേതൃത്വത്തിൽ കേണിച്ചിറ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ 1 ന് ഉച്ചകഴിഞ്ഞ് നടവയൽ അയിനിമല സരോജിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ജിനേഷ് പിറകിൽ നിന്നും സരോജിനിയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞു തലയിൽ മുണ്ടിട്ട് മൂടി കഴുത്തിൽ കിടന്ന മാല വലിച്ചു പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
മാല പൊട്ടിക്കുന്നതിനിടെ നടന്ന പിടിവലിയിൽ 2 പവൻ തൂക്കം വരുന്ന മാലയുടെ ഒരു ഭാഗമേ കൊണ്ടുപോകാൻ സാധിച്ചുള്ളൂ.
പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. തെളിവെടുപ്പിനിടെ പ്രതി പൊട്ടിച്ചെടുത്ത മാല കൊയിലേരിയിലെ കാടുപിടിച്ച തോട്ടത്തിൽ നിന്ന് കണ്ടെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

