ഗൂഡല്ലൂർ∙ ഗുണ്ടൽപേട്ടയ്ക്കു സമീപം ചാമരാജ്നഗറിലെ ബൊമ്മാലപുരിയിൽ കടുവയെ പിടികൂടുന്നതിനായി സ്ഥാപിച്ച കൂട്ടിൽ നാട്ടുകാർ വനം വകുപ്പ് ജീവനക്കാരെ പൂട്ടിയിട്ടു. നിരന്തരമായ കടുവ ശല്യത്തെ തുടർന്ന് സഹികെട്ട നാട്ടുകാരാണ് ജീവനക്കാരെ ബലം പ്രയോഗിച്ച് കൂട്ടിൽ കയറ്റിയത്.ബന്ദിപ്പൂർ കടുവ സങ്കേതത്തിന് സമീപത്തുള്ള ഗ്രാമ പ്രദേശങ്ങളിൽ വളർത്തു മൃഗങ്ങളെ കടുവ വേട്ടയാടുന്നത് പതിവായി.
നാട്ടുകാർ വനം വകുപ്പിന് പരാതി നൽകിയതിനെ തുടർന്ന് കൂട് സ്ഥാപിച്ചിരുന്നു.
എന്നാൽ കടുവയുടെ വേട്ടയാടൽ തുടർന്നു.
കൂട് കാണുന്നതിനായി രാവിലെ എത്തിയ ജീവനക്കാരെയാണ് നാട്ടുകാർ കൂട്ടിൽ കയറ്റിയത്.തുടർന്ന് ഗുണ്ടൽപേട്ട് എസിഎഫ് സുരേഷ്കുമാറും ബന്ദിപ്പൂർ എസിഎഫ് നവീൻകുമാറും സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. കടുവയെ പിടികൂടുന്നതിനുള്ള നടപടികൾ ഊർജിതമാക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് ജീവനക്കാരെ തുറന്ന് വിട്ടത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

