പുൽപള്ളി ∙ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച സംഭവത്തിന്റെ അന്വേഷണം ബത്തേരി ഡിവൈഎസ്പി കെ.കെ.അബ്ദുൽ ഷരീഫിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. ഇന്നലെ വൈകിട്ട് തങ്കച്ചന്റെ വീട്ടിലെത്തിയ അന്വേഷണസംഘം തങ്കച്ചന്റെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തു.
കഴിഞ്ഞമാസം 22നു രാത്രിയാണ് നിരോധിത കർണാടക മദ്യം, പാറപൊട്ടിക്കാനുപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ എന്നിവ സഹിതം തങ്കച്ചനെ പുൽപള്ളി പൊലീസ് ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
തങ്കച്ചന്റെ ഭാര്യ ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ് പ്രസാദ് എന്നാളെ അറസ്റ്റ് ചെയ്യുകയും തങ്കച്ചനെ ജയിൽ മോചിതനാക്കുകയും ചെയ്തത്. ഗ്രൂപ്പുവഴക്കിനെ തുടർന്ന് തന്നെ തകർക്കാൻ ചില കോൺഗ്രസ് നേതാക്കളാണ് ഈ കടുംകൈ ചെയ്തതെന്ന് അന്നും ഇന്നും തങ്കച്ചനും കുടുംബവും പറയുന്നു.
സംഭവത്തിൽ പൊലീസിന്റെ വീഴ്ചയും ചർച്ചയായതോടെയാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്.
തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ കോൺഗ്രസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇന്നു വൈകിട്ട് പെരിക്കല്ലൂരിൽ പ്രതിഷേധയോഗം നടത്തുന്നുണ്ട്. കള്ളക്കേസിൽ ജയിൽവാസം നേരിട്ട
തങ്കച്ചന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ബിജെപി പൊലീസ് സ്റ്റേഷൻ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
കെപിസിസി കമ്മിഷൻ ആയില്ല
മുള്ളൻകൊല്ലിയിലെ ഗ്രൂപ്പ് തർക്കത്തിൽ അന്വേഷണം നടത്താൻ കെപിസിസി രണ്ടംഗ കമ്മിഷൻ രൂപീകരിച്ചിട്ടില്ലെന്ന് ഡിസിസി നേതൃത്വം വ്യക്തമാക്കുന്നു. ജില്ലയുടെ ചുമതലയുള്ള സജീവ് ജോസഫ് എംഎൽഎയോട് മുള്ളൻകൊല്ലിയിലെ പ്രശ്നത്തിൽ ഇടപെട്ട് നേതൃത്വത്തെ വിവരം ധരിപ്പിക്കാനാണ് കെപിസിസി ആവശ്യപ്പെട്ടതെന്നാണ് നേതാക്കൾ പറയുന്നത്. അന്വേഷണ കമ്മിഷനെ നിയമിച്ചതായി ഔദ്യോഗിക അറിയിപ്പ് ഇതുവരെ ഡിസിസിക്കു ലഭിച്ചില്ലെന്നും അത്തരത്തിൽ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]