
മരവയൽ ∙ ജില്ലാ ജൂനിയർ–സീനിയർ അത്ലറ്റിക്സ് ചാംപ്യൻഷിപ് കീരിടത്തിൽ മുത്തമിട്ട് ആനപ്പാറ സ്പോർട്സ് അക്കാദമി. ഇരുവിഭാഗങ്ങളിലുമായി 330 പോയിന്റോടെയാണു ആനപ്പാറയുടെ ഓവറോൾ കിരീട
നേട്ടം. ജൂനിയർ വിഭാഗത്തിൽ 206 പോയിന്റാണു ആനപ്പാറ നേടിയത്.
188 പോയിന്റോടെ കാട്ടിക്കുളം അത്ലറ്റിക് അക്കാദമി 2–ാം സ്ഥാനത്തെത്തി. മീനങ്ങാടി അത്ലറ്റിക്സ് അക്കാദമിയാണു 3–ാം സ്ഥാനത്ത്–109 പോയിന്റ്. സീനിയർ വിഭാഗത്തിൽ ആനപ്പാറ 124 പോയിന്റ് നേടി. 70 പോയിന്റോടെ കാട്ടിക്കുളം പബ്ലിക് ലൈബ്രറി 2–ാം സ്ഥാനവും 15 പോയിന്റോടെ പൂക്കോട് വെറ്ററിനറി കോളജ് 3–ാം സ്ഥാനവും നേടി.
ചാംപ്യൻഷിപ്പിലെ അണ്ടർ 18 വനിതാ വിഭാഗത്തിൽ മികച്ച അത്ലീറ്റായി ആനപ്പാറ സ്പോർട്സ് അക്കാദമിയിലെ കെ.ആർ.അമൃതയെ തിരഞ്ഞെടുത്തു.
അണ്ടർ 20 പുരുഷ വിഭാഗത്തിൽ ആനപ്പാറ സ്പോർട്സ് അക്കാദമിയിലെ എഡ്വിൻ മാത്യുവും വനിതാ വിഭാഗത്തിൽ കെ.എം.ആദിത്യയെയും മികച്ച അത്ലീറ്റുകളായി തിരഞ്ഞെടുത്തു. പുരുഷ വിഭാഗത്തിലെ മികച്ച കായികതാരമായി ആനപ്പാറ സ്പോർട്സ് അക്കാദമിയിലെ എം.രമേശിനെ തിരഞ്ഞെടുത്തു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം.മധു സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് സി.പി.സജി, സെക്രട്ടറി ലൂക്കാ ഫ്രാൻസിസ്, ട്രഷറർ സജീഷ് മാത്യു, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എ.ഡി.ജോൺ, എൻ.സി.സാജിദ്, കെ.വി.സജി, വി.വി.യോയാക്കി, പി.ജി.ഗിരീഷ്, ബിജു പീറ്റർ, സുനിൽ പുൽപള്ളി എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് 16 മുതൽ 18 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന അത്ലറ്റിക് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]