
മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി ഗവ. ഹൈസ്കൂളിലെ ഓഫിസ് മുറിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി.വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് ഓഫിസ് ജീവനക്കാരി തറയിൽ ചുരുണ്ട് കിടക്കുന്ന പാമ്പിന്റെ അടുത്തെത്തിയത്.പാമ്പ് പെട്ടെന്ന് അനങ്ങിയതിനാൽ അവർ കാൽ പിൻവലിച്ചതിനാൽ അപകടം ഒഴിവായി. പുറത്തേക്ക് ഓടി ഇവർ അധ്യാപകരെ വിവരം അറിയിച്ചു.
ഉടൻ പാമ്പ് സംരക്ഷകൻ സുജിത്ത് വയനാട് സ്ഥലത്തെത്തി.
ഫയലുകൾ സൂക്ഷിക്കുന്ന വലിയ ഷെൽഫ് ചരിച്ച് വച്ച് അടിവശം പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. പാമ്പിന്റെ വാലിൽ സുജിത്തിന് പിടിക്കാൻ കഴിഞ്ഞു എങ്കിലും ചെറിയ വിടവിലും മറ്റുമായി കുരുങ്ങിക്കിടന്ന മൂർഖനെ പരുക്കേൽക്കാതെ പുറത്തെടുക്കാൻ എളുപ്പമായിരുന്നില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പുറത്തെടുത്തത്.
പിടികൂടിയ പാമ്പിനെ പിന്നീട് ഉൾ വനത്തിൽ വിട്ടയച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]