
പുൽപള്ളി ∙ വാഹനത്തിരക്കുണ്ടായിരുന്ന തീരദേശ പാത തകർന്നതോടെ കാൽനടയാത്ര പോലും ദുസ്സഹമായി. കർണാടക അതിർത്തിയിലെ വണ്ടിക്കടവിൽനിന്ന് കന്നാരംപുഴയ്ക്ക് സമാന്തരമായി കൊളവള്ളിയിലെത്തുന്ന മരാമത്ത് പാതയാണ് കുണ്ടുംകുഴിയുമായത്. വണ്ടിക്കടവ് മുതൽ ചാമപ്പാറവരെ പൂട്ടുകട്ടയിട്ടിരുന്നു. അതെല്ലാം ഇളകിത്തെറിച്ചു വൻകുഴികളായി.
ഓരോദിവസവും കൂടുതൽ ഭാഗത്തെ കട്ടകൾ ഇളകിമാറുന്നു.മാടപ്പള്ളിക്കുന്ന് പാലവും വണ്ടിക്കടവിലെ കൾവർട്ടും അപകടാവസ്ഥയിലാണ്. 20 വർഷംമുൻപ് ജില്ലാപഞ്ചായത്ത് നിർമിച്ച മാടപ്പള്ളിക്കുന്ന് പാലത്തിന്റെ അടിഭാഗത്ത് വിള്ളലുണ്ട്.
പാലത്തിന്റെ കോൺക്രീറ്റ് പലേടത്തും അടർന്നുവീണു.
കമ്പികൾ തുരുമ്പെടുത്തു. മരാമത്ത് വകുപ്പ് റോഡ് നവീകരിച്ചപ്പോൾ പാലത്തിനു മുകളിൽ വലിയ അളവിൽ മണ്ണിട്ട് ഉയരം കുറയ്ക്കുകയായിരുന്നു.ചാമപ്പാറ മുതൽ കൊളവള്ളി വരെയുള്ള ഭാഗത്തെ ടാറിളകി.
പാതയോരം ചാലുകളായി. പുൽപള്ളിയിൽ നിന്ന് ഇതുവഴി 5 സ്വകാര്യ ബസുകളും കെഎസ്ആർടിസി ദീർഘദൂര സർവീസുമുണ്ട്.
ഐശ്വര്യക്കവലയിൽ ഉറവയെടുത്ത് റോഡാകെ മുങ്ങി.
പാതയോരത്ത് ജലനിർഗമനത്തിന് സംവിധാനമില്ല. 8 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നന്നാക്കാൻ ഉടൻ നടപടി വേണമെന്ന് നാട്ടുകാരും പഞ്ചായത്തും ആവശ്യപ്പെട്ടു.റോഡിലെ കുഴികളറിയാതെ വഴിയാത്രക്കാർ പലപ്പോഴും അപകടത്തിൽപെടുന്നു.
ഈ പാതയുടെ അനുബന്ധമായുള്ള പാറക്കടവ്–മാടപ്പള്ളിക്കുന്ന് റോഡും പാടേ തകർന്നു. പൈപ്പിടാൻ റോഡിന്റെ ഇരുഭാഗത്തും ജല അതോറിറ്റി ചാലെടുത്തിരുന്നു. ഇതിനോടു ചേർന്നുള്ള ടാർ പലേടത്തും അടർന്നു. വാഹനങ്ങൾ സൈഡ് കൊടുക്കാൻ ടാറിനു പുറത്തിറങ്ങിയാൽ അവിടം താഴുന്നു.
ഈ ഭാഗത്തും കൾവർട്ടുകളും അഴുക്കുചാലും നിർമിക്കാനുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]