
ഇന്ന്
∙ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യത.
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് .
വൈദ്യുതി മുടക്കം
വെള്ളമുണ്ട
∙ ഇന്നു പകൽ 8.30–5: തരുവണ ടൗൺ.
കർഷക കടാശ്വാസ കമ്മിഷൻ സിറ്റിങ്
കൽപറ്റ ∙ സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് കെ.ഏബ്രഹാം മാത്യുവിന്റെ അധ്യക്ഷതയിൽ ജില്ലയിലെ കർഷകർക്കായി സിറ്റിങ് നടത്തുന്നു.
കലക്ടറേറ്റ് ആസൂത്രണ ഭവൻ എപിജെ ഹാളിൽ 15 മുതൽ 17 വരെ രാവിലെ 9 മുതൽ സിറ്റിങ് നടക്കും. സിറ്റിങ്ങിൽ പങ്കെടുക്കാൻ നോട്ടിസ് ലഭിച്ചവർ ബന്ധപ്പെട്ട
രേഖകളുമായി എത്തണം.
വനമിത്ര അവാർഡ്
കൽപറ്റ ∙ ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കു സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. കാവുകൾ, ഔഷധ സസ്യങ്ങൾ, കാർഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്.
25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ 31നു മുൻപ് കൽപറ്റ സാമൂഹികവനവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫിസിൽ അപേക്ഷ നൽകണം.
അപേക്ഷാഫോം www.keralaforest.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 04936 202623.
സ്കോളർഷിപ് നൽകും
കൽപറ്റ ∙ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ 5, 8 ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിഭാഗത്തിലെ, പഠനമികവ് പുലർത്തുന്ന വിദ്യാർഥികൾക്കു അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സർച് ആൻഡ് ഡവലപ്മെന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.
നാലാം തരത്തിലും ഏഴാം തരത്തിലും ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്.കാടർ, കുറുമ്പർ, ചോലനായ്ക്കർ, കാട്ടുനായ്ക്കർ, കൊറഗ സമുദായക്കാരിൽ ബി ഗ്രേഡ് വരെയുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷാഫോം ഐടിഡിപി/ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിൽ നിന്നു ലഭിക്കും.
മതിയായ രേഖകൾ സഹിതം 18നു മുൻപ് ഐടിഡിപി ഓഫിസിലോ കൽപറ്റ, കണിയാമ്പറ്റ, വൈത്തിരി, പിണങ്ങോട്, പടിഞ്ഞാറത്തറ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിലോ അപേക്ഷ നൽകണം. 04936 202232.
സഹായധന പദ്ധതി
കൽപറ്റ ∙ പിന്നാക്ക വിഭാഗത്തിലെ മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന സഹായധന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്. പങ്കെടുക്കുന്നവർ www.egrantz.kerala.gov.in പോർട്ടൽ മുഖേന അപേക്ഷ ഓൺലൈനായി 31നു മുൻപ് നൽകണം.
0495 2377786. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]