
വയനാട് ജില്ലയിൽ ഇന്ന് (10-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് ഇന്ന്
കൽപറ്റ ∙ ന്യൂനപക്ഷ കമ്മിഷന്റെ സിറ്റിങ് ഇന്നു രാവിലെ 11 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ 9746515133 എന്ന നമ്പറിലോ kscminorities@gmail.com മുഖേനയോ സമർപ്പിക്കാം.
കുടുംബ കോടതി സിറ്റിങ്
കൽപറ്റ ∙ കുടുംബ കോടതി ജഡ്ജി കെ.ആർ.സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ 19 നു മാനന്തവാടി കോടതിയിലും 26 നു ബത്തേരിയിലും രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ സിറ്റിങ് നടക്കും.
ബോക്സിങ് ചാംപ്യൻഷിപ്
കൽപറ്റ ∙ സംസ്ഥാന തല യൂത്ത് ബോക്സിങ് ചാംപ്യൻഷിപ് 12, 13 തീയതികളിൽ തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിൽ നടക്കും. 2007 ജനുവരി 1നും 2008 ഡിസംബർ 31നും ഇടയിൽ ജനിച്ച പുരുഷ, വനിത താരങ്ങൾക്കു പങ്കെടുക്കാം. പ്രായം തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റും 3 പാസ്പോർട്ട് സൈസ് ഫോട്ടോയും കരുതണം. 9746740720.
ആസൂത്രണ സമിതി യോഗം 16ന്
കൽപറ്റ ∙ ജില്ലാ ആസൂത്രണ സമിതി യോഗം 16നു രാവിലെ 11.30ന് ജില്ലാ ആസൂത്രണ ഭവനിലെ ഡോ. എ.പി.ജെ.അബ്ദുൽ കലാം മെമ്മോറിയൽ ഹാളിൽ ചേരും.
വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ ഇന്ന് പകൽ 8–5: പള്ളിക്കൽ, കല്ലോടി, തേറ്റമല, കാപ്പുംചാൽ, മാങ്ങോട്, ആലഞ്ചേരി.