കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ് പദ്ധതി പ്രദേശം ജില്ലയിലെ എൽഡിഎഫ് നേതാക്കൾ സന്ദർശിച്ചു. ഇന്നലെ രാവിലെ ഒൻപതരയോടെയായിരുന്നു സന്ദർശനം. പദ്ധതി പ്രദേശത്തെ നിർമാണ പുരോഗതി സംഘം വിലയിരുത്തി.
എൽഡിഎഫ് ജില്ലാ കൺവീനർ സി.കെ.ശശീന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ്, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു, കെ.ജെ.ദേവസ്യ, കെ.കെ.ഹംസ, ഷാജി ചെറിയാൻ, എ.പി.അഹമ്മദ്, വി.ഹാരിസ്, കൽപറ്റ നഗരസഭാധ്യക്ഷൻ പി.വിശ്വനാഥൻ, ഉപാധ്യക്ഷ എസ്.സൗമ്യ, മേപ്പാടി പഞ്ചായത്ത് അംഗങ്ങളായ കെ.കെ.സഹദ്, സി.സീനത്ത് എന്നിവരുടെ നേതൃത്വത്തിലാണു സന്ദർശനം നടത്തിയത്.
യുഡിഎഫ് നുണപ്രചാരണം നടത്തുന്നു
ദുരന്തബാധിതരുടെ കണ്ണീര് വിറ്റ് ജനങ്ങളിൽ നിന്നു പണം തട്ടിയ കോൺഗ്രസ് ഇപ്പോൾ ടൗൺഷിപ്പിന്റെ പേരിൽ നുണപ്രചാരണം നടത്തുകയാണെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ സി.കെ.ശശീന്ദ്രൻ പറഞ്ഞു.
ടൗൺഷിപ് നിർമാണം വിലയിരുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന്റെ ചെലവിലാണ് വീടുകൾ നിർമിക്കുന്നതെന്ന ടി.സിദ്ദീഖ് എംഎൽഎയുടെ പ്രസ്താവന തെറ്റാണ്. കർണാടക സർക്കാർ 10 കോടി രൂപ നൽകിയിട്ടുണ്ടെന്നും ഇതാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച വീടെന്നുമാണ് അവകാശവാദം.
ആന്ധ്ര സർക്കാർ 10 കോടി, തമിഴ്നാട്– 5 കോടി, രാജസ്ഥാൻ 5 കോടി എന്നിങ്ങനെ നൽകിയിട്ടുണ്ട്. ഇത് രാഹുൽ ഗാന്ധി പറഞ്ഞിട്ടാണോയെന്നും അദ്ദേഹം ചോദിച്ചു.
കർണാടക സർക്കാർ നൽകിയ പണം രാഹുൽ ഗാന്ധിയുടെയാണെന്നു പറയുന്നത് അദ്ദേഹത്തെ അപമാനിക്കലാണ്.
2025 മാർച്ച് 27ന് മുഖ്യമന്ത്രി ടൗൺഷിപ് നിർമാണ ഉദ്ഘാടനം നിർവഹിച്ച ശേഷം കഴിഞ്ഞ ദിവസമാണ് ടി.സിദ്ദീഖ് എംഎൽഎ ടൗൺഷിപ് സന്ദർശിക്കുന്നത്.ടൗൺഷിപ്പിലെ 300 വീടുകൾ യുഡിഎഫാണു നിർമിക്കുന്നതെന്നു പറഞ്ഞു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ജനങ്ങളെ പറ്റിക്കുകയാണെന്നും സി.കെ.ശശീന്ദ്രൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

