മാനന്തവാടി ∙ നഗരസഭയിലെ ചിറക്കര പ്രദേശത്തെ ഭീതിയിലാക്കിയ കടുവയെ കണ്ടെത്താൻ വനപാലകർ ഇന്നലെ ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തി.റാപ്പിഡ് റെസ്പോൺസ് ടീമും മാനന്തവാടി, ബേഗൂർ റേഞ്ചുകളിലെ വനപാലകരും അടക്കം 35 പേരടങ്ങുന്ന സംഘമാണ് ഇന്നലെ തിരച്ചിൽ നടത്തിയത്. ജനങ്ങളുടെ ഭീതി അകറ്റാൻ കടുവയെ കൂട് സ്ഥാപിച്ചു പിടികൂടണമെന്നാണു നാട്ടുകാരുടെ ആവശ്യം.
സ്ഥലത്തെത്തിയ വനപാലകരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ കൂട്ടമായി ചെന്ന് കണ്ട് ആവശ്യം ഉന്നയിച്ചു.ബുധനാഴ്ച രാത്രിയാണു പ്രദേശവാസിയായ ഷഹലാസ് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ എണ്ണപ്പന ഭാഗത്ത് കടുവയെ കണ്ടത്.
അന്ന് രാത്രി മുതൽ വനപാലകർ തിരച്ചിൽ ആരംഭിച്ചെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ബേഗൂർ റേഞ്ച് ഓഫിസർ രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് രാവും പകലും നിരീക്ഷണം നടത്തുന്നുണ്ട്.
വാകേരിയിൽ കടുവയെ കണ്ടെന്ന് ഇതര സംസ്ഥാന തൊഴിലാളികൾ
വാകേരി ചോയിക്കൊല്ലിയിൽ ഹൈസ്കൂൾ റോഡിലെ പാറക്കടവ് പാലത്തിനു സമീപം കടുവയെ കണ്ടെന്ന് ഇതര സംസ്ഥാന തൊഴിലാളികൾ.ചെറിയ പാലത്തിനു സമീപം ഫോൺ ചെയ്തു നിൽക്കുമ്പോൾ തോടിനു സമീപത്തു കൂടി കടുവ നടന്നു പോയെന്ന് തൊഴിലാളികൾ പറയുന്നു. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രദേശത്ത് കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടു സ്ഥാപിച്ച് കടുവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

