പനമരം ∙ സാമൂഹികസേവകനും പൊതുപ്രവർത്തകനുമായ പെർളോത്ത് അമ്മദ് ഹാജിയുടെ സഹായത്തിൽ വീട് എന്ന സ്വപ്നം യാഥാർഥ്യമായതോടെ കൈതക്കൽ ഇരട്ടപറമ്പിൽ ദേവകിയമ്മയുടെയും കുടുംബത്തിന്റെയും ദുരിതങ്ങൾക്ക് അറുതി. 2018 ലെ പ്രളയത്തിൽ ശക്തമായ മഴവെള്ളം ഒഴുകിയെത്തി മൺകട്ട കൊണ്ട് നിർമിച്ച വീട് തകർന്നു വീണിരുന്നു.
തുടർന്ന് കൈതക്കൽ ഡിപ്പോമുക്കിൽ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് ചെറിയൊരു ഷെഡ് നിർമിച്ച് അതിനുള്ളിലാണ് കുടുംബം കഴിഞ്ഞിരുന്നത്.
ഇഴജന്തുക്കൾ ഷെഡിനുള്ളിൽ പലതവണ കയറിയതോടെ കുടുംബം ഭീതിയിൽ കഴിയുന്നതിനിടെയാണ് ഇവരുടെ ദുരവസ്ഥ അമ്മദ് ഹാജി അറിയുന്നത്. സംഭവം അറിഞ്ഞയുടൻ തന്നെ ഈ കുടുംബത്തിലെത്തിയ അമ്മദ് ഒട്ടും വൈകാതെ തന്നെ 3 ബെഡ്റൂം അടക്കമുള്ള വീട് നിർമിച്ചു നൽകി.
വീടിനുമുന്നിൽ സ്ഥാപിക്കാൻ ദൈവങ്ങളുടെ ഫോട്ടോയും നൽകി.
മുൻപ് മറ്റൊരു കുടുംബത്തിനും ഇദ്ദേഹം വീട് നിർമിച്ചു നൽകിയിട്ടുണ്ട്. വ പൊതുപ്രവർത്തനരംഗത്ത് വർഷങ്ങളായി സജീവമായ അമ്മദ് ഹാജി നിലവിൽ സ്വതന്ത്ര കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ്. അമ്മദ് ഹാജിയുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഭാര്യ ജമീലയും മകൻ തൻസീറും പൂർണ പിന്തുണയുമായി കൂടെയുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

