ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
വൈദ്യുതി മുടക്കം
മീനങ്ങാടി ∙ പകൽ 8.30–11: കല്ലുവെട്ടി ട്രാൻസ്ഫോമർ പരിധി.
പൂതാടി ∙ പകൽ 10–4: പൂതാടി അമ്പലം ട്രാൻസ്ഫോമർ പരിധി. മീനങ്ങാടി∙ പകൽ 3–5:30: കോട്ടവയൽ ജംക്ഷൻ ട്രാൻസ്ഫോമർ പരിധി.
ഡിഎൽഎഡ് പ്രവേശനം
കൽപറ്റ ∙ ജില്ലയിലെ ഡിഎൽഎഡ് സ്വാശ്രയ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശന കൂടിക്കാഴ്ച 13,14 തീയതികളിൽ കൽപറ്റ എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂൾ ജൂബിലി ഹാളിൽ നടക്കും.
ഡിഎ, എക്സ് സർവീസ്മെൻ, സൈനികരുടെ ആശ്രിതർ എന്നിവരുടെ കൂടിക്കാഴ്ച 13ന് രാവിലെ 9നും സയൻസ് വിഭാഗം രാവിലെ 10നും കോമേഴ്സ് വിഭാഗത്തിനായുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് 12നും നടക്കും.
ഹ്യുമാനിറ്റീസ് വിഭാഗക്കാർക്കുള്ള കൂടിക്കാഴ്ച 14ന് രാവിലെ 9നും നടക്കും. റാങ്ക് ലിസ്റ്റ് ddewyd.blogspot.com എന്ന വെബ്സൈറ്റിലും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിലും ലഭ്യമാണ്.
ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിദ്യാർഥികളും കൂടിക്കാഴ്ച അറിയിപ്പ്, ബന്ധപ്പെട്ട
രേഖകളുടെ അസൽ എന്നിവയുമായി എത്തിച്ചേരണം. 04936 202593.
ജില്ലാ വനിതാ ചെസ് ചാംപ്യൻഷിപ് 11 ന്
കൽപറ്റ ∙ ജില്ലാ വനിതാ ചെസ് സിലക്ഷൻ ചാംപ്യൻഷിപ് 11 നു രാവിലെ 9നു മീനങ്ങാടി ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലയിൽ സ്ഥിര താമസക്കാർക്കു പങ്കെടുക്കാം. 250 രൂപ റജിസ്ട്രേഷൻ ഫീസ് അടച്ച് ഗൂഗിൾ ഫോം മുഖേന ഓൺലൈനായി https://forms.gle/6FyykauKXaHi2Fj87 ലിങ്കിൽ 10നു വൈകിട്ട് 6നു മുൻപ് റജിസ്റ്റർ ചെയ്യണം.
9744056901
കാപ്പിത്തൈ വിതരണം
കൽപറ്റ ∙ ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രോജക്ടിന്റെ ഭാഗമായി സി ഇന്റു ആർ കാപ്പി ത്തൈകൾ (റോബസ്റ്റ സങ്കര ഇനം) സൗജന്യ നിരക്കിൽ വിതരണം ചെയ്യും. കോഫി ബോർഡ് ഉൽപാദിപ്പിച്ച കാപ്പിക്കുരു ഉപയോഗിച്ചു നഴ്സറിയിൽ ശാസ്ത്രീയമായി തയാറാക്കിയ തൈകളാണ് വിതരണം ചെയ്യുക.
ഒരു തൈയ്ക്ക് 10 രൂപ പ്രകാരമാണ് നൽകേണ്ടത്. തൈകൾ ക്ഷീര സംഘങ്ങളിൽ എത്തിക്കും.
ആവശ്യമുള്ളവർ 15നു മുൻപ് സമീപത്തെ ക്ഷീര സംഘത്തിൽ അപേക്ഷ നൽകണം. 9847689757.
അധ്യാപക നിയമനം
കോളേരി ∙ വാളവയൽ ഗവ.
ഹൈസ്കൂളിൽ ഹിന്ദി (ഫുൾ ടൈം) താൽക്കാലിക അധ്യാപിക നിയമനത്തിനു കൂടിക്കാഴ്ച നാളെ ഉച്ചയ്ക്കു ശേഷം 2.30ന്.
കൂടിക്കാഴ്ച ഇന്ന്
മാനന്തവാടി ∙ ഗവ.കോളജ് കെമിസ്ട്രി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്നു രാവിലെ 11.30ന് കോളജ് ഓഫിസിൽ. 04935 240351.
വാകേരി ∙ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ യുപിഎസ്ടി ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം (പാർട് ടൈം) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്നു രാവിലെ 10ന്. 9847977614.
അപേക്ഷ ക്ഷണിച്ചു
കൽപറ്റ ∙ സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ നടപ്പാക്കുന്ന വായ്പ പദ്ധതികളിൽ ജാമ്യമായി സ്വീകരിക്കുന്ന വസ്തുവിന്റെ വിലനിർണയം നടത്തുന്നതിന് റവന്യു സർവീസിൽ നിന്നും വിരമിച്ച വില്ലേജ് ഓഫിസർ, ഡപ്യൂട്ടി തഹസിൽദാർ, തഹസിൽദാർ എന്നിവരുടെ പാനൽ തയാറാക്കാനായി അപേക്ഷ ക്ഷണിച്ചു.
04936 202869. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]