
തലപ്പുഴ ∙ സംരക്ഷണ ഭിത്തിയും തൂണുകളും തകർന്ന് തവിഞ്ഞാൽ പഞ്ചായത്തിലെ കാട്ടേരിക്കുന്ന് പാലം അപകടാവസ്ഥയിൽ. പഞ്ചായത്തിലെ 5,10 വാർഡുകളിലെ നൂറുകണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന പാലമാണിത്.പാലം അപകടാവസ്ഥയിൽ ആയതോടെ ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
തലപ്പുഴ 44 റോഡിന് ബൈപാസായി ഉപയോഗിക്കാൻ സാധിക്കുന്ന കാട്ടേരിക്കുന്ന് പാലം പുതുക്കി പണിയാൻ ആവശ്യമായ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്.
പാലം ഉപയോഗിക്കാൻ കഴിയാതെ പ്രദേശത്തുകാർ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ് ഉള്ളത്.
കാർഷിക ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാനും ഏറെ പ്രയാസം നേരിടുന്നുണ്ട്. യുദ്ധകാല അടിസ്ഥാനത്തിൽ പാലം പുനർ നിർമിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്താൻ നാട്ടുകാർ ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയും മാനന്തവാടി നിയോജക മണ്ഡലം എംഎൽഎയുമായ ഒ.ആർ.കേളു, കലക്ടർ എന്നിവരെ നേരിൽ കണ്ട് പ്രശ്നം അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു.
എം.എസ്.സലീം ചെയർമാനും പി.എം.ജലീൽ കൺവീനറുമായി 18 അംഗ കമ്മിറ്റിക്ക് രൂപം നൽകി.
പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി, പഞ്ചായത്ത് അംഗങ്ങളായ കെ.ഷബിത, ടി.കെ.ഗോപി എന്നിവർ രക്ഷാധികാരികളാണ്. ആക്ഷൻ കമ്മിറ്റി രൂപീകരണ യോഗത്തിൽ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി അധ്യക്ഷത വഹിച്ചു.
മൊയ്തീൻ കുട്ടി, പി.ഷബ്നാസ, ഹംസ മൗലവി, ഷൗക്കത്ത്, സക്കീർ ഹുസൈൻ, തുമ്പോളി അബ്ദുല്ല, സാദിഖ് എടപ്പാറ, വി.എസ്.ഷഹന, കെ.കെ.സുഹറ, വി.പി.ഗഫൂർ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]