
പുൽപ്പള്ളി ∙ മലയാള മനോരമ സമ്പാദ്യം പ്രമുഖ ധനകാര്യ സേവനദാതാവായ ജിയോജിത് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡുമായി സഹകരിച്ച് സൗജന്യ ഓഹരി–മ്യൂച്ചൽ ഫണ്ട് നിക്ഷേപക ബോധവൽകരണ പരമ്പരയുടെ 38–ാമത് സെമിനാർ പുൽപ്പള്ളിയിൽ നടത്തും. കബനി ഓഡിറ്റോറിയത്തിൽ ജൂലൈ 11ന് വൈകിട്ട് 05.30 മുതൽ 07.30 വരെയാണ് സെമിനാർ.
ജിയോജിത് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ് റീജിയനൽ മാനേജർ ആന്റ്ണി ജോസഫ് അധ്യക്ഷത വഹിക്കും. ഐസിഐസിഐ പ്രുഡൻഷ്യൽ എഎംസി ലിമിറ്റഡ് കേരള റീജിയനൽ ഹെഡ് വിജയകുമാർ കെ.
പിള്ളൈ മുഖ്യപ്രഭാഷണം നടത്തും.
ഓഹരി, മ്യൂച്വൽ ഫണ്ട് നിഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനം നേടാം, ലാഭ വിഹിതം നൽകുന്ന മികച്ച ഓഹരികൾ, നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മ്യൂച്വൽഫണ്ടുകൾ, നഷ്ടപ്പെട്ട
ഓഹരികൾ വീണ്ടെടുക്കൽ, നോമിനി അപ്ഡേഷൻ, കെവൈസി പുതുക്കൽ, മരണാനന്തര ഓഹരി കൈമാറ്റം, ഓഹരികളുടെ സ്ഥിതിഗതികൾ തീർപ്പാക്കൽ തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ അവതരിപ്പിക്കും. മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നവർക്കാണ് പ്രവേശനം.
റജിസ്ട്രേഷൻ സൗജന്യം.
റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന ആദ്യ 100 പേർക്ക് 360 രൂപ വില വരുന്ന മനോരമ സമ്പാദ്യം മാസികയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ ലഭിക്കും. സെമിനാറിന്റെ ഭാഗമായി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട
ക്വിസ് മത്സരവും സംഘടിപ്പിക്കും. വിജയികൾക്ക് ജിയോജിത് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ്, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങളും ലഭിക്കും.
സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനും സൗകര്യമുണ്ട്. ഓഹരി വിപണിയെക്കുറിച്ച് ഡോ.
വി.കെ.വിജയകുമാർ എഴുതിയ പുസ്തകങ്ങൾ മികച്ച ഡിസ്കൗണ്ടിൽ ഇവിടെ വിൽപനയ്ക്ക് ലഭിക്കുന്നതാണ്. കൂടൂതൽ വിവരങ്ങൾക്ക് 9995800119 (വി.എം.ഷിബിൻ, സീനിയർ മാനേജർ, ജിയോജിത് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ്) എന്ന നമ്പരിൽ ബന്ധപ്പെടുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]