
പുൽപള്ളി ∙ വനമേഖലയ്ക്ക് ഭീഷണിയായ മഞ്ഞക്കൊന്ന വനയോരത്തെ കൃഷിയിടങ്ങളിലേക്കും വ്യാപിക്കുന്നു. വയനാട് വന്യജീവി സങ്കേതത്തിലാണ് സെന്നയെന്ന മഞ്ഞക്കൊന്നയുടെ വ്യാപനം ഭീഷണിയായത്.
വനത്തിൽ വളർന്നുപൂത്ത കൊന്നയുടെ വിത്തുകൾ കാറ്റിലൂടെയാണ് സമീപ പ്രദേശങ്ങളിലെത്തിയത്. വണ്ടിക്കടവ്, കാപ്പിസെറ്റ്, കന്നാരംപുഴ ഭാഗങ്ങളിൽ പലരുടെയും കൃഷിയിടങ്ങളിൽ ഈ കള വളരുന്നുണ്ട്.
മഞ്ഞക്കൊന്നയെ തിരിച്ചറിയുന്നവർ നേരത്തേ തന്നെ പറിച്ചുമാറ്റുന്നു. എന്നാൽ കൃത്യമായ പരിചരണം നടത്താത്തതും കാടുമൂടിയതുമായ കൃഷിയിടങ്ങളിൽ മഞ്ഞക്കൊന്ന തഴച്ചുവളരുന്നു.
വിദേശകള നിർമാർജനത്തിന്റെ ഭാഗമായി വനപാലകർ ഇവ പറിച്ചുമാറ്റുന്നുണ്ടെങ്കിലും വീണ്ടും മുളച്ചുപൊന്തുന്നു. ചെടിയുടെ വേര് മണ്ണിലവശേഷിച്ചാൽ അതിൽനിന്നു മുളച്ചുവളരുന്നു.
വലുപ്പമുള്ള ചെടികൾ മണ്ണുമാന്തിയുപയോഗിച്ചാണ് മുത്തങ്ങഭാഗത്ത് നീക്കംചെയ്യുന്നത്. മഞ്ഞക്കൊന്ന വളർന്നാൽ അതിനുചുവട്ടിലും പരിസരങ്ങളിലും മറ്റൊന്നും വളരില്ല.
കൃഷിയിടങ്ങളിലെ സകല പച്ചപ്പുകളെയും നശിപ്പിക്കും. വർഷാവർഷം കൃഷിയിടം ഇളക്കുകയും കാടുനീക്കുകയും ചെയ്യുക മാത്രമാണ് പോംവഴി.
വനാതിർത്തിയിലെ പുഴയോരങ്ങൾ, പുറമ്പോക്കുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിൽ ഇവ തഴച്ചുവളരും. വന്യജീവികളുടെ ആവാസത്തെയും തകിടംമറിക്കും വിധത്തിലാണ് മഞ്ഞക്കൊന്നയുടെ വ്യാപനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]