
പനമരം ∙പഞ്ചായത്തിലെ ചുണ്ടക്കുന്ന് -കുടിയോംവയലിൽ പൂർത്തീകരിച്ച കുടിയോംവയൽ ലിഫ്റ്റ് ഇറിഗേഷൻ മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു. ജല ലഭ്യത ഉറപ്പായതോടെ പ്രദേശത്തു നഞ്ചയും പുഞ്ചയും കൃഷി ചെയ്യണമെന്നും ഭൂമി തരിശിടാതെ കൃത്യമായി ഉപയോഗപ്പെടുത്തണമെന്നും പാടശേഖരസമിതി പദ്ധതി നടത്തിപ്പുമായി മുന്നോട്ടു പോകണമെന്നും മന്ത്രി പറഞ്ഞു.ജല സമൃദ്ധമായ പ്രദേശമാണെങ്കിലും മണ്ണിന്റെ പ്രത്യേകത കാരണം വേനലിൽ വയലുകൾ വീണ്ടുകീറി പാറപോലെ ഉറപ്പാകുന്നതിനാൽ കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥ ആയിരുന്നു ഇവിടെ. പനമരം പുഴയിലെ തെളിനീർ, ജല ദൗർലഭ്യമുള്ള മാസങ്ങളിൽ പമ്പ് ചെയ്ത് ഉപയോഗിച്ചാൽ പ്രദേശത്തെ മുഴുവൻ വയലുകളിലും ഇരുപ്പൂ കൃഷിയിറക്കാമെന്നു കർഷകർക്കുണ്ടായ തിരിച്ചറിവിൽ നിന്നാണു കുടിയോംവയൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉരുത്തിരിയുന്നത്.പദ്ധതി യാഥാർഥ്യമായതോടെ കൈപ്പാട്ടുക്കുന്ന്, വാളെരി-കുടിയാം വയൽ പ്രദേശത്തെ 150 ഏക്കർ പാടശേഖരത്തിന് ഉപകാരപ്രദമാകും
നിലവിലുള്ള പമ്പ് ഹൗസിന്റെയും കനാലിന്റെ അറ്റകുറ്റപ്പണികൾ, സിസ്റ്റേൺ ടാങ്ക്, 1253 മീറ്റർ പൈപ്പ് ലൈൻ എന്നിവ അടങ്ങുന്ന സിവിൽ പ്രവൃത്തികൾ, 50 എച്ച്പി മോട്ടറും, പമ്പും, 3 എച്ച്പിയുടെ ഒരു വാക്വം പമ്പും, പമ്പ് ഹൗസ് വയറിങ്, പാനൽ ബോർഡ് തുടങ്ങിയ ഇലക്ട്രിക്കൽ പ്രവൃത്തികൾ, പദ്ധതിക്ക് ആവശ്യമായ വൈദ്യുതീകരണം തുടങ്ങിയവയാണു പൂർത്തീകരിച്ചത്.എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 90 ലക്ഷം രൂപ ചെലവഴിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കാമറ്റം അധ്യക്ഷത വഹിച്ചു.
മൈനർ ഇറിഗേഷൻ മാനന്തവാടി ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സി.സുരേഷ്, മലപ്പുറം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഷാജഹാൻ കബീർ, കൃഷി ഓഫിസർ അരുൺ ജോസ്, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സജേഷ് സെബാസ്റ്റ്യൻ, കുടിയോംവയൽ സമിതി സെക്രട്ടറി എൽദോ തോമസ്, പഞ്ചായത്ത് അംഗം വി.സി.അജിത്ത് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]