
അമ്പലവയൽ ∙ ഇഞ്ചിയിൽ ഇലകരിച്ചിൽ രോഗം വ്യാപകമാകുന്നു. ജില്ലയിലെ ഇഞ്ചി കൃഷിയിടങ്ങളിൽ പലയിടങ്ങളിലും രോഗങ്ങളും ലക്ഷണങ്ങളും കണ്ടുവരാൻ തുടങ്ങിയതോടെ കർഷകർ ജാഗ്രത പാലിക്കണമെന്ന് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം അറിയിച്ചു.
പൈറികുലേറിയ എന്ന കുമിളാണ് രോഗം പടർത്തുന്നത്. വയനാട്ടിൽ ആദ്യമായാണ് ഇഞ്ചിയിൽ ഈ കുമിൾ രോഗകാരിയായി മാറിയിരിക്കുന്നതെന്നു വിദഗ്ധർ പറഞ്ഞു.ഇലകരിച്ചിൽ മൂലം ഇഞ്ചി വിളയുടെ ഏകദേശം 30 ശതമാനം വരെ നഷ്ടമുണ്ടാകാറുണ്ട്.
നിലവിൽ രോഗം അമ്പലവയൽ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇലകളും ഇലപ്പോളകളും മഞ്ഞനിറമാകുകയും ചെറുതായി കറുപ്പ് നിറമോ ഒലിവ് പച്ച നിറമോ ആയ പാടുകൾ ഉണ്ടാകുകയും ചെയ്യുന്നതാണ് പ്രാരംഭ രോഗലക്ഷണങ്ങൾ.
പിന്നീട് ഇല കൊഴിയുന്നതിനും ചെടി പൂർണമായി നശിക്കുന്നതിനും കാരണമാകുന്നു.
എന്നാൽ ചെടിയുടെ തണ്ടിലും ഇഞ്ചിവിത്തിലും രോഗലക്ഷണങ്ങൾ കാണപ്പെടുന്നില്ല. രോഗബാധ ഇഞ്ചിയുടെ വിളവെടുപ്പ് വൈകുന്നതിനും ഉൽപാദനത്തിൽ കാര്യമായ കുറവുണ്ടാകുന്നതിനും ഇടയാക്കും.അന്തരീക്ഷത്തിൽ കൂടുതൽ ഈർപ്പം നിലനിൽക്കുന്ന സാഹചര്യങ്ങൾ, പുലർച്ചെയുള്ള മഞ്ഞ്, രാത്രിയിലെ കുറഞ്ഞ താപനില എന്നിവ രോഗാണു പെട്ടെന്ന് കൂടാൻ കാരണമാകും.
പെട്ടെന്നുള്ള രോഗവ്യാപവും ഉണ്ടാകും. തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ ഇലകൾ സ്ഥിരമായി ഈർപ്പമുള്ളതാകുന്നത് രോഗവ്യാപനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
ഈ കുമിൾ അതിവേഗം പടരാൻ ശേഷിയുള്ളതും കിലോമീറ്ററുകൾ അകലെയുള്ള കൃഷിഭൂമികളിലേക്കു വ്യാപിക്കുകയും ചെയ്യും. ചെടിയുടെ ഇല, തണ്ട്, വിത്ത് തുടങ്ങിയ ഭാഗങ്ങളിൽ ഗുരുതരമായ രോഗം ഉണ്ടാക്കാൻ ശേഷിയുള്ള കുമിളാണിതെന്നും കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. സി.കെ.
യാമിനി വർമ, അസി. പ്രഫസർ ജൂലി ഐ എലിസബത്ത് എന്നിവർ അറിയിച്ചു.
രോഗനിയന്ത്രണം എങ്ങനെ
തക്കസമയത്ത് കുമിൾ നാശിനി പ്രയോഗം നടത്തുന്നതും, രോഗവിമുക്തമായ നടീൽ വസ്തുക്കൾ ഉപയോഗിക്കുന്നതും രോഗനിയന്ത്രണത്തിന് വളരെ പ്രധാനമാണ്.
നിയന്ത്രണ മാർഗങ്ങൾ ഇവ
1.
രോഗവിമുക്തമായ ഇഞ്ചിവിത്ത് നടാൻ ഉപയോഗിക്കുക. 2.
തോട്ടത്തിൽ നീർവാർച്ച സംവിധാനം ഉറപ്പാക്കുക. 3.
ഇഞ്ചി നടുമ്പോൾ ട്രൈക്കോഡർമ സമ്പുഷ്ടമാക്കിയ ചാണകപ്പൊടി ചേർക്കുന്നത് മണ്ണിൽ നിലനിൽക്കുന്ന രോഗകാരികളായ കുമിളുകളെ നിയന്ത്രിക്കാൻ സഹായിക്കും. 4.
പ്രൊപികോണാസോൾ അല്ലെങ്കിൽ ടെബുകൊണാസോൾ ഇഞ്ചി നട്ട് നാലു മാസം കഴിയുമ്പോൾ തളിക്കുക. 5.
രോഗബാധയേറ്റ ചെടികളുടെ അവശിഷ്ടങ്ങൾ യഥാസമയം നീക്കം ചെയ്ത് നശിപ്പിച്ചതിന് ശേഷം മാത്രം കുമിൾനാശിനി തളിക്കുക. 6.
രോഗബാധ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ പ്രൊപികോണാസോൾ അല്ലെങ്കിൽ കാർബെണ്ടാസിം+ മാങ്കോസെബ് പശ ചേർത്ത് തളിക്കുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]