
ഗൂഡല്ലൂർ തൊറപ്പള്ളി ടൗണിൽ കറങ്ങി നടന്നിരുന്ന കാട്ടാനയെ കാടുകയറ്റി
ഗൂഡല്ലൂർ ∙ തൊറപ്പള്ളി ടൗണിലും പരിസരപ്രദേശങ്ങളിലും സ്ഥിരസാന്നിധ്യമായ കാട്ടാന കാടുകയറി. തൊറപ്പള്ളി ടൗണിലൂടെ ഇന്നലെ രാവിലെ എട്ടോടെയാണ് കാട്ടാന തിടുക്കത്തിൽ കാട്ടിനുള്ളിലേക്കു കയറിയത്. കാട്ടിലേക്കുള്ള മടക്കത്തിനിടെ സമീപത്തുള്ളവർ പകർത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കാട്ടാന മടങ്ങുന്നതും കാത്തു വനം വകുപ്പിന്റെ വാഹനവും ടൗണിൽ നിർത്തിയിട്ടിരുന്നു.
മുതുമല കടുവ സങ്കേതത്തിന്റെ ചെക്പോസ്റ്റിന് സമീപത്തു കൂടിയാണ് കാട്ടാന തൊറപ്പള്ളി ടൗൺ വഴി നാട്ടിലിറങ്ങിയിരുന്നത്. രാത്രിയിൽ ചെക്പോസ്റ്റ് കടന്ന് നാട്ടിലിറങ്ങി ആവശ്യത്തിന് ഭക്ഷണവും വെള്ളവും കുടിച്ച ആന പുലർച്ചെയാണ് ചെക്പോസ്റ്റ് വഴി കാട്ടിൽ കയറിയത്. തൊറപ്പള്ളിയിലും സമീപ ഗ്രാമങ്ങളിലും വ്യാപക കൃഷി നാശം വരുത്തിയായിരുന്നു കാട്ടാനയുടെ സ്വൈര വിഹാരം. കാട്ടാന ഇറങ്ങാതിരിക്കാൻ വനത്തിന് സമീപത്ത് കിടങ്ങുകൾ നിർമിച്ചിരുന്നു. എന്നാൽ കിടങ്ങ് തകർന്ന ഭാഗത്തു കൂടിയും ചിലപ്പോൾ റോഡിലൂടെ ചെക്പോസ്റ്റ് കടന്നും കാട്ടാന നാട്ടിലേക്കെത്തി.
കാട്ടാന കാടുകയറിയത് തൽക്കാലം ആശ്വാസമായെങ്കിലും ഏതുനിമിഷവും തിരിച്ചെത്തുമെന്ന ഭീതിയിലാണു പ്രദേശവാസികൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]