മാനന്തവാടി ∙ വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തി നിത്യോപയോഗ സാധനങ്ങളുടെ വില നിർണയിക്കാൻ കഴിയുന്ന ശക്തിയായി സപ്ലൈകോ മാറിയെന്ന് ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി.ആർ.അനിൽ. മാനന്തവാടി പയ്യമ്പള്ളിയിൽ പ്രവർത്തനമാരംഭിച്ച മാവേലി സൂപ്പർ സ്റ്റോർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുർബലരെയും സാധാരണക്കാരെയും വിലക്കയറ്റത്തിൽ നിന്ന് പരിരക്ഷിക്കുന്ന നടപടികളുമായാണ് സർക്കാർ സപ്ലൈകോ, സിവിൽ സപ്ലൈസ് വകുപ്പ് മുഖേന നടപ്പാക്കുന്നത്. സംസ്ഥാനത്ത് 50 ലക്ഷത്തോളം കുടുംബങ്ങളാണ് സപ്ലൈകോ സ്റ്റോറുകളിൽ നിന്നും എല്ലാ മാസവും സാധനങ്ങൾ വാങ്ങുന്നത്.
ഇക്കഴിഞ്ഞ ഓണക്കാലത്തും ഉത്സവ സമയങ്ങളിലും നിത്യോപയോഗ സാധനങ്ങളുടെ വില അമിതമായി വർധിക്കുന്ന പ്രവണതയ്ക്ക് തടയിടാൻ സപ്ലൈകോയുടെയും ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെയും ഇടപെടലിലൂടെ സാധിച്ചു.
വിൽപന കൂടുംതോറും നഷ്ടം വർധിക്കുന്ന സാഹചര്യത്തിലും കോടിക്കണക്കിന് രൂപയുടെ സബ്സിഡി നൽകിയാണ് ഉത്പന്നങ്ങൾ വിൽക്കുന്നത്. 2025 ഡിസംബറിൽ 300 കോടിയുടെ വിൽപനയാണ് സപ്ലൈകോ സ്റ്റോറുകളിലൂടെ നടന്നത്.
ഓണക്കാലത്ത് 384 കോടി രൂപയുടെയും ക്രിസ്മസിന് 10 ദിവസം കൊണ്ടുമാത്രം 72 കോടി രൂപയുടെയും വിൽപന ഉണ്ടായി. സംസ്ഥാനത്തുടനീളം 1700 ൽ അധികം വിൽപന കേന്ദ്രങ്ങളിലൂടെ സാധാരണക്കാർക്ക് കൈത്താങ്ങായി സപ്ലൈകോ മാറിയെന്നും മന്ത്രി പറഞ്ഞു.
പരാതികൾക്ക് ഇട
നൽകാതെയുള്ള വിപണി ഇടപെടലാണ് സപ്ലൈകോ നടത്തിയതെന്നും റേഷൻ കടകളുടെയും മാവേലി സ്റ്റോറുകളുടെയും അവസ്ഥയിൽ വലിയ മാറ്റമാണ് സർക്കാർ നടപ്പാക്കുന്നതെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ച് പട്ടികജാതി – പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു പറഞ്ഞു.
മാനന്തവാടി നഗരസഭ ചെയർപഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ ആദ്യവിൽപന നടത്തി. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ പി.വി ജോർജ്, കൗൺസിലർമാരായ കൗസല്യ അച്ചപ്പൻ, ഷിബു കെ.
ജോർജ്, ലിസ്സി ജോസ്, മഞ്ജുള അശോകൻ, സപ്ലൈകോ റീജനൽ മാനേജർ ഷെൽജി ജോർജ്, ജില്ലാ സപ്ലൈ ഓഫിസർ ജയിംസ് പീറ്റർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ.ജെ ബാബു, സണ്ണി ജോർജ്, ശോഭ രാജൻ, ജോണി വാഴപ്ലാംകൂടി, ജിതേഷ് കുര്യാക്കോസ്, വിൽഫ്രഡ് ജോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

