കൽപറ്റ ∙ ഇതര സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും കൃഷി വർധിച്ചതിനാൽ ഉൽപാദനം കൂടുകയും ആവശ്യക്കാർ കുറയുകയും ചെയ്തതോടെ നേന്ത്രക്കായ വില കുറഞ്ഞു. 3 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിപ്പോൾ.
ക്വിന്റലിന് 1500 രൂപ. ജില്ലയിൽ വാഴക്കൃഷി കുറവാണെങ്കിലും മലയാളികൾ കർണാടകയിൽ കൂടുതൽ സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്.
ഇത്തവണ ഓണ സീസണിലും നേന്ത്രക്കായയ്ക്കു കാര്യമായ വിലയില്ലായിരുന്നു.
ഒരു മാസം മുൻപു ക്വിന്റലിന് 2600 രൂപയോളം ഉണ്ടായിരുന്നതാണ് ഇപ്പോൾ 1500 രൂപയിലെത്തിയത്. കർണാടകയിൽ ഇഞ്ചി കൃഷി നടത്തിയ സ്ഥലങ്ങളിൽ മലയാളികൾ കൂടുതൽ നേന്ത്രവാഴ കൃഷി നടത്തുന്നുണ്ട്. ഷിമോഹ, എൻആർ പുരം, ഹുഗ്ലി, ഹുൻസൂർ, അന്തർസന്ത, ഹാൻഡ്പോസ്റ്റ്, എച്ച്ഡി കോട്ട
തുടങ്ങിയ ജില്ലകളിലാണു കൂടുതൽ കൃഷി. ഇതിനു പുറമേ തമിഴ്നാട്ടിലെ മേട്ടുപാളയം, തൃശിനാപ്പള്ളി, തക്കല എന്നിവിടങ്ങളിലും വാഴക്കൃഷി നടത്തുന്നുണ്ട്.
വ്യാപകമായി ഇല്ലെങ്കിലും ജില്ലയിൽ ഒട്ടേറെ കർഷകർ വാഴക്കൃഷി മാത്രം ചെയ്യുന്നുണ്ട്.
വയലുകളിൽ നെൽക്കൃഷി ചെയ്യാൻ പറ്റാത്തിടങ്ങളിൽ വാഴക്കൃഷി മാത്രമാണ് ആശ്രയം. വലിയ പട്ടം നൽകിയും കൂലിച്ചെലവിലും കൃഷി നടത്തുന്നവർക്ക് ഇപ്പോഴത്തെ വില ഒന്നുമാകില്ല.
ഒരു ഏക്കറിനു 15,000 രൂപ മുതൽ പാട്ടം നൽകണം. രാസവളങ്ങളുടെ വിലയും കൂലി ചെലവും കണക്കാക്കുമ്പോൾ ഒരു ഏക്കറിനു 1,70,000 രൂപയോളം ചെലവു വരും.
ഇപ്പോഴുള്ള വില കണക്കാക്കിയാൽ ഒരേക്കറിൽ നിന്ന് 1,20,000 രൂപയോളം മാത്രമാണ് ആദായം ലഭിക്കുക എന്നാണു കർഷകർ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

