കമ്പളക്കാട് ∙ രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. ആശുപത്രികളിൽ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ഇല്ലാതെ ആരോഗ്യ കേരളം വെന്റിലേറ്ററിലായി. വൈദ്യുതി ബോർഡും സപ്ലൈകോയും മെഡിക്കൽ സർവീസസ് കോർപറേഷനും വലിയ കടക്കെണിയിലാണെന്നും സതീശൻ ആരോപിച്ചു.
യുഡിഎഫ് കണിയാമ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യജീവികളുടെ ആക്രമണമുള്ള മലയോര മേഖലകളിൽ ജീവിക്കുന്നവരെ സർക്കാർ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നും സതീശൻ പറഞ്ഞു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഷുക്കൂർ ഹാജി അധ്യക്ഷനായിരുന്നു.
ടി.സിദ്ദീഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.
ഷാജി, യുഡിഎഫ് ജില്ലാചെയർമാൻ കെ.കെ. അഹമ്മദ്ഹാജി, നിയോജകമണ്ഡലം കൺവീനർ പി.പി.
ആലി, ഇസ്മായിൽ, നജീബ് കരണി, കാട്ടി ഗഫൂർ തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

