പുൽപള്ളി ∙ നാൽക്കവലകളിലെ പൊതുയോഗങ്ങളും പ്രകടനങ്ങളും കുറച്ച് കുടുംബസംഗമങ്ങൾക്ക് പ്രാധാന്യം നൽകി മുന്നണികൾ. പൊതുസ്ഥലത്തെ യോഗങ്ങളെക്കാൾ ഗുണകരം കുടുംബസംഗമങ്ങളാണെന്നാണ് വിലയിരുത്തൽ.
കുടുംബസമേതം വോട്ടർമാരെ ആകർഷിക്കാനും ബഹളമില്ലാതെ കാര്യങ്ങൾ അവതരിപ്പിക്കാനും പറ്റിയവേദി പാർട്ടിക്കാർ മാത്രം ഉൾക്കൊളളുന്ന കുടുംബസംഗമമാണെന്ന തിരിച്ചറിവിലാണ് എല്ലാവരും ഇത്തരം പരിപാടികൾക്ക് പ്രാധാന്യം നൽകുന്നത്.
പ്രചാരണം അവസാനിക്കാറായതോടെ യുഡിഎഫ് എല്ലാ വാർഡുകളിലും കുടുംബസംഗമം നടത്തുന്നുണ്ട്. ചില വാർഡുകളിൽ ബൂത്ത് അടിസ്ഥാനപ്പെടുത്തിയും സംഗമങ്ങളുണ്ട്.
ഏതെങ്കിലുമൊരു വീട്ടുമുറ്റത്ത് ഒന്നിച്ചുകൂടുമ്പോൾ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും സാധിക്കുന്നു. ഒന്നിച്ചു ഭക്ഷണമുണ്ടാക്കി കഴിച്ചാണു പല സംഗമങ്ങളും സമാപിക്കുന്നത്.
ഇടത് മുന്നണിയും എൻഡിഎയും കുടുംബസംഗമങ്ങൾക്ക് പരിഗണന നൽകുന്നുണ്ട്.
പൊതുയോഗങ്ങളെയും പ്രകടനങ്ങളെയും പോലെ യാത്രാക്കുരുക്കുണ്ടാക്കുന്നതടക്കമുള്ള ബുദ്ധിമുട്ടില്ലാത്തതും കുടുംബയോഗങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നതായി പ്രവർത്തകരും പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

