പുൽപ്പള്ളി (വയനാട്) ∙ വീട്ടിൽ നിന്ന് മദ്യവും സ്ഫോടകവസ്തുക്കളും പിടിച്ച കേസിൽ അന്യായമായി തടങ്കലിൽ കഴിഞ്ഞ ശേഷം വിട്ടയക്കപ്പെട്ട വയനാട് പുൽപള്ളി സ്വദേശിയും കോൺഗ്രസ് നേതാവുമായ തങ്കച്ചന്റെ വീട് സന്ദർശിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ.
കുടുംബത്തിന് പരിപൂർണ്ണ പിന്തുണ നൽകുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. തങ്കച്ചനെ ജയിലിലാക്കിയതിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് പ്രശാന്ത് മലവയൽ ആരോപിച്ചു.
കർണാടകയിൽ നിന്ന് മദ്യം വാങ്ങിയതും കൊണ്ടുവന്നതും അന്വേഷിക്കാതെയാണ് പൊലീസ് തങ്കച്ചനെ പ്രതിയാക്കിയതും പ്രഥമവിവരങ്ങൾ തയാറാക്കിയതും. കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഇരയായ തങ്കച്ചന്റെ വീട്ടിൽ സ്ഫോടക വസ്തുക്കൾ കൊണ്ടു വെച്ചത് സമഗ്രമായി അന്വേഷിക്കണം പെട്ടെന്ന് ജാമ്യം കിട്ടാതിരിക്കാനും കുടുംബത്തെ മാനസികമായി തകർക്കാനുമാണ് ഇത്തരം നീചപ്രവർത്തികൾ കോൺഗ്രസ് നടത്തുന്നത് കൂടെ നിൽക്കാത്തവരെയും എതിർശബ്ദം ഉയർത്തുന്നവരെയും ഇല്ലായ്മ ചെയ്യുന്നതും തുറുങ്കിലടക്കുന്നതും കോൺഗ്രസ്സ് പാരമ്പര്യമാണെന്നും അത് വയനാട് കോൺഗ്രസ് പ്രസിഡന്റും അനുകരിക്കുകയാണെന്നും പ്രശാന്ത് മലവയൽ ആരോപിച്ചു.
ഗൂഡാലോചനയിലൂടെ മനുഷ്യാവകാശ ലംഘനം നടത്തി തങ്കച്ചനെ ജയിലിലാക്കിയവരെ മുഴുവൻ പേരെയും അടിയന്തരമായി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ഇതിനായി പ്രക്ഷോഭങ്ങൾ ആസൂത്രണം ചെയ്യുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു.
ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് കെ.ഡി. ഷാജി ദാസ്, പുൽപ്പള്ളി മണ്ഡലം പ്രസിഡന്റ് മനു പ്രസാദ്.
ഇ.കെ സനൽകുമാർ, ഐക്കരശ്ശേരി ഗോപാലകൃഷ്ണൻ, രാജൻ പാറക്കൽ, ജോബിഷ് മാവടിയിൽ, ബിനിൽ ബാബു, എന്നിവരും ബിജെപി ജില്ലാ പ്രസിഡന്റിനൊപ്പം തങ്കച്ചന്റെ വീട്ടിലെത്തി. മരക്കടവിലെ മരക്കടവിലെ വീട്ടില്‍ പാര്‍ക്ക് ചെയ്ത കാറിന്റെ അടിയില്‍ നിന്ന് കര്‍ണാടക നിര്‍മിത മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെടുത്തതിന് പിന്നാലെയാണ് കഴിഞ്ഞമാസം 22ന് തങ്കച്ചനെ അറസ്റ്റുചെയ്തത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തിന്റെ ഭാഗമായി തങ്കച്ചനെ കുടുക്കിയതാണെന്ന് കാണിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ഭാര്യ സിനി നല്കിയ പരാതിയാണ് കേസിൽ വഴിത്തിരിവായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]