
ചുളിക്ക ∙ മേഖലയിലെ ആശങ്കയിലാക്കിയ പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. പതിവായി പുലിയുടെ സാന്നിധ്യമുള്ള സ്ഥലത്താണു ഇന്നലെ ഉച്ചയോടെ കൂട് സ്ഥാപിച്ചത്.
സമീപത്തായി ക്യാമറാ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ 5ൽ അധികം തവണയാണു പുലി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലെത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണു ഏറ്റവുമൊടുവിലായി എത്തിയത്.
ഇതിനോടകം ഒട്ടേറെപ്പേരുടെ വളർത്തുമൃഗങ്ങളെ കാണാതായിട്ടുമുണ്ട്.
തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട മേഖലയാണു ചുളിക്ക.
ഇവിടെ ഒന്നിലധികം പുലികളുണ്ടെന്ന് നാട്ടുകാർ പറയുന്നു. മേഖലയിലെ ഉപയോഗ ശൂന്യമായ പാറമടയിലാണു പുലി തമ്പടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.തോട്ടം തൊഴിലാളികളാണ് ഇവിടത്തെ ഭൂരിഭാഗം പേരും.
ജീവൻ പണയം വച്ചാണു തോട്ടംതൊഴിലാളികൾ ജോലിയെടുക്കുന്നത്. തോട്ടം തൊഴിലാളികൾ അടക്കമുള്ളവർ ഒട്ടേറെത്തവണ പുലിയുടെ മുൻപിൽ പെട്ടിട്ടുമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]