
വൈത്തിരി ∙ അങ്കണവാടി നിർമിക്കാൻ സൗജന്യമായി സ്ഥലം വിട്ടു നൽകി പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ്. വൈത്തിരി ടൗണിനോട് ചേർന്ന അമ്പലക്കുന്നിലെ മൂന്നര സെന്റ് സ്ഥലമാണു സൗജന്യമായി അദ്ദേഹം വിട്ടു നൽകിയത്.
അമ്പലക്കുന്ന്, കോളിച്ചാൽ 16, കുന്നത്തോട്ടം മേഖലകളിലെ നാട്ടുകാരുടെ അങ്കണവാടിക്കായുള്ള ഏറെനാളുകളായുള്ള കാത്തിരിപ്പാണു ഇതോടെ യാഥാർഥ്യമാകുന്നത്. ഇൗ പ്രദേശങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലത്താണ് അങ്കണവാടി നിർമിക്കുക.
ഭൂമി വില കൂടുതലായതിനാൽ അങ്കണവാടിക്ക് സ്ഥലം ലഭ്യമായിരുന്നില്ല. ഭൂമിക്കായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒട്ടേറെപ്പേരെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ്, സ്ഥലം നൽകാൻ വിജേഷ് തീരുമാനിച്ചത്.
പിതാവ് എം.ജി.വിജയകുമാറിന്റെ ഓർമയ്ക്കായാണു സ്ഥലം നൽകിയതെന്ന് എം.വി.വിജേഷ് പറഞ്ഞു. കെട്ടിട
നിർമാണത്തിന് വൈത്തിരി പഞ്ചായത്ത് 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 10ന് നടക്കുന്ന തറക്കല്ലിടൽ എം.വി.വിജേഷ് നിർവഹിക്കും. സിപിഎം വൈത്തിരി ഏരിയ കമ്മിറ്റി അംഗം കൂടിയാണ് ഇദ്ദേഹം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]